ഐ.എന്‍.എല്‍-എൻ.എസ്.സി ലയനത്തിന് ധാരണ
കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ ലീഗുമായി ലയിക്കാന്‍ നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ധാരണയായി. കുറേ മാസങ്ങളായ നടന്നു വരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്.
വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി അബ്ദുല്‍ വഹാബ്, ദേശീയ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി. വി. ഇരിക്കൂര്‍, എന്‍.എസ്.സി നേതാക്കളായ ജലീല്‍ പുനലൂര്‍, ഒ.പി.ഐ കോയ, സി. പോക്കര്‍ മാസ്റ്റര്‍, പി.സി മുഹമ്മദ് എന്നവര്‍ പങ്കെടുത്തു. ഇരു പാര്‍ട്ടികളുടേയും സംസ്ഥാന കൗണ്‍സില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് ലയനത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കും.
ഒരേ ആശയത്തിനു വേണ്ടി ഒന്നലേറെ സംഘടന ആവശ്യമില്ലെന്നതിനാലാണ് ലയിക്കാന്‍ തീരുമാനിച്ചതെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1994ലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. മുസ്‌ലിം ലീഗില്‍ നിന്ന തെറ്റിപ്പിരിഞ്ഞ് പി.ടി.എ റഹീമിന്റെ ലീഗ് റഹീം വിഭാഗവും ഐ.എന്‍.എല്ലില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഐ.എന്‍.എല്‍ സെക്യുലറും ഒന്നിച്ച് 2010 നവംബറിലാണ് എന്‍.എസ്.സി രൂപീകരിച്ചത്. ഐ.എന്‍.എല്ലിന്റെ ഇടതു മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണ് ലയനമെന്നാണ് നിരീക്ഷണം. ഐ.എന്‍.എല്ലും എന്‍.എസ്.സിയും ദീര്‍ഘകാലമായി ഇടതുമുന്നണിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."