HOME
DETAILS

ബാണാസുര ഡാം അപകടം: റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് കൈമാറിയില്ല

  
backup
August 08, 2017 | 9:07 PM

%e0%b4%ac%e0%b4%be%e0%b4%a3%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b

പടിഞ്ഞാറത്തറ: ബാണാസുര അപകടം നടന്ന് നാലാഴ്ച കഴിഞ്ഞിട്ടും സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ നിയോഗിച്ച പ്രത്യേക സമിതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയില്ല. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ചും സുരക്ഷ ശക്തമാക്കുന്നതിനെ കുറിച്ചും അന്വേഷിച്ച് ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു പ്രത്യേക സമതിയെ ജില്ലാ കലക്ടര്‍ നിയോഗിച്ചത്. 

എന്നാല്‍ ഈ കാലയളവിനുള്ളില്‍ ഒരുതവണ മാത്രം കൂടിയ കമ്മിറ്റി ഇതുവരെയും അന്തിമ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിട്ടില്ല. ബാണാസുര ഡാം റിസര്‍വോയറില്‍ കഴിഞ്ഞ മാസം പതിനാറിനായിരുന്നു മീന്‍ പിടിക്കാന്‍ പോയ കൊട്ടത്തോണി മറിഞ്ഞ് നാല്‌പേര്‍ മുങ്ങി മരിച്ചത്. തുടര്‍ച്ചയായ നാലുദിവസത്തെ തിരച്ചിലുകള്‍ക്കൊടുവിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ റിസര്‍വോയറില്‍നിന്ന് ലഭിച്ചത്. ഇന്ത്യന്‍ നാവികസേനയുടെതടക്കമുള്ള സേവനമുപയോഗിച്ചാണ് നാലുദിവസം തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ ലഭിച്ച ശേഷമാണ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാകലക്ടര്‍ ആറംഗ സമിതിയെ നിയോഗിച്ചത്. ഇതോടൊപ്പം ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ചെയര്‍മാനായും അഗ്‌നിശമന രക്ഷാസേന അഡിഷനല്‍ ജില്ലാ ഓഫിസര്‍, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അന്വേഷണ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്.
ഒരാഴ്ചക്കകം സമിതിയോട് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാകലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതിയെ നിയോഗിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും സമിതി ഒരു തവണ മാത്രമാണ് കൂടിയിരുന്നു വിഷയത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയത്. ഈ യോഗത്തില്‍ യാതൊരു തീരുമാനങ്ങളും കൈകൊള്ളാതെ ചര്‍ച്ചകള്‍ മാത്രം നടത്തുകയും നിര്‍ദേശങ്ങള്‍ അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുകയായിരുന്നുവത്രെ. ആദ്യ യോഗത്തില്‍ തന്നെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തില്ലെന്നും പറയപ്പെടുന്നു.
അടുത്ത സിറ്റിങ് എപ്പോള്‍ നടത്തണമെന്നോ ജില്ലാകലക്ടര്‍ക്ക് എപ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നോ ഇനിയും സമിതി തീരുമാനിച്ചിട്ടില്ല. അപകടം സംബന്ധിച്ച് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇത് പരിശോധിക്കാന്‍ പൊലിസിനോട് ആവശ്യപ്പെടാന്‍ പോലും അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട സംഘത്തിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടാനും റിസര്‍വോയറില്‍ കൊട്ടത്തോണികള്‍ ഉപയോഗിച്ച് മീന്‍പിടിക്കുന്നത് തടയാനും കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നെങ്കിലും സമിതിയെ നിയോഗിച്ചതോടെ സമിതി റിപ്പോര്‍ട്ടിന് ശേഷം കലക്ടറുടെ തീരുമാനപ്രകാരം മുന്നോട്ട് പോകാമെന്നായി ഡാം അധികൃതരുടെ നിലപാട്. അപകടത്തിന് േശഷവും നിര്‍ബാധം നടക്കുന്ന മീന്‍പിടുത്തം നിയന്ത്രിക്കാനും നടപടികള്‍ ഉണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  a month ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  a month ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  a month ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  a month ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  a month ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  a month ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  a month ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  a month ago