HOME
DETAILS

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

  
Web Desk
May 08, 2026 | 3:47 AM

chief minister post pro vd satheesan rallies across kerala

കോഴിക്കോട്: അട്ടിമറിവിജയം നേടിയിട്ടും യു.ഡി.എഫില്‍ മുഖ്യമന്ത്രി ആരാവണമെന്ന തര്‍ക്കം തുടരുകയാണ്. അതേസമയം,  വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകര്‍ ഉള്‍പെടെയുള്ളവരുടെ വികാരം. ഇക്കാരംയ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഫലം വന്നത് മുതല്‍ വിവധ രീതിയിലുള്ള പ്രതികരണങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. കഴിഞ്ഞ ദിവസം പാതിരാത്രിയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നിരുന്നു. വിവിധ ജില്ലകളില്‍ നടന്ന പ്രകടനങ്ങളില്‍ നേതാക്കളടക്കം നൂറുക്കണക്കിനാളുകളാണ് പങ്കെടുത്തത്.  കോഴിക്കോട് കുറ്റ്യാടിയിലും കാരശ്ശേരിയിലും അത്തോളിയിലും മുക്കം കാരശ്ശേരിയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

പടനയിച്ച നായകന്‍ നാട് ഭരിക്കെട്ട എന്ന ബാനറേന്തിയായിരുന്നു പ്രകടനം. ''പിണറായിയുടെ കയ്യില്‍നിന്നും, ഇടതന്മാരുടെ കയ്യില്‍നിന്നും, കേരള ജനതയെ മോചിപ്പിക്കാന്‍, കേരളമാകെ ഓടി നടന്ന, ചങ്കേ കരളേ വി.ഡി.എസ്സേ, നിങ്ങള്‍ ഞങ്ങള്‍ക്കാവേശം, വാഗ്ദാനങ്ങള്‍ പാലിക്കാന്‍, അങ്ങീ നാട് ഭരിക്കേണം''തുടങ്ങിയ മുദ്രാവാക്യങ്ങളുമുവുമുയര്‍ന്നു. മുത്തേ മുത്തേ മണി മുത്തേ, കണ്ണേ കരളേ വിഡിഎസ്സേ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വി.ഡിയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാകുമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. നിലപാട് എടുക്കുന്നവനെയാകണം മുഖ്യമന്ത്രിയാക്കേണ്ടത്. പണിയെടുത്തവനാണ് കൂലി കൊടുക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ തുറന്നടിച്ചു. ജനവികാരം മാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. മൂന്ന് നേതാക്കളുടെയും അനുയായികള്‍ സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി രംഗത്തുവരികയായിരുന്നു. 

തുടര്‍ന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും, മുകുള്‍ വാസ്നിക്കും സംസ്ഥാനത്തെത്തി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ഇവര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ഓരോരുത്തരേയും വെവ്വേറെയാണ് കണ്ടത്.  പിന്നാലെ ഘടകക്ഷി നേതാക്കളെയും കണ്ടിരുന്നു. 

massive midnight rallies held in various districts of kerala for v.d. satheesan. hundreds of congress and youth congress workers take to the streets demanding he be named the next kerala chief minister following udf's assembly election victory.


.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  16 days ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  16 days ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  16 days ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  16 days ago
No Image

കാറിന്റെ സര്‍വീസ് വൈകിയെന്നാരോപിച്ച് നാദാപുരത്ത് ടയര്‍ കടയിലെ ജീവനക്കാരന് ക്രൂരമര്‍ദ്ദനം

Kerala
  •  16 days ago
No Image

രഹസ്യവിവരത്തിന് പിന്നാലെ റെയ്ഡ്; ചോറിനൊപ്പം കുക്കറില്‍ ഒളിപ്പിച്ച് കഞ്ചാവ്, വിസിലടിച്ചതോടെ മണം പരന്നു; യുവാവ് അറസ്റ്റില്‍

Kerala
  •  16 days ago
No Image

മലപ്പുറത്ത് വീണ്ടും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; നാലായിരത്തി എണ്ണൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പ്രതിസന്ധിയില്‍

Kerala
  •  16 days ago
No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  16 days ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  16 days ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  16 days ago