HOME
DETAILS
MAL
ബാര്‍ കോഴ: തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
backup
August 09 2017 | 01:08 AM
കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്കി. തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം മാണി നല്കിയ ഹരജിയിലാണ് സിംഗിള്ബെഞ്ചിന്റ ഉത്തരവ്.
ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് ഹോട്ടലുടമകളില്‍നിന്ന് മാണി കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോള്‍ രണ്ടാംവട്ട തുടരന്വേഷണമാണ് നടന്നുവരുന്നത്.
ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ബോധിപ്പിച്ചു. ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയുടെ വിവരങ്ങള്‍ ഉറപ്പാക്കാന്‍ വോയ്സ് ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."