വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍
കൊല്ലം: പാര്‍ട്ടി ഫണ്ടിലേക്ക് ആവശ്യപ്പെട്ട തുക നല്കാന് വിസമ്മതിച്ച വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.ജെ.പി കൊല്ലം ജില്ലാ കമ്മറ്റിയംഗം സുഭാഷിനെയാണ് ചവറ പൊലിസ് അറസ്റ്റ് ചെയ്തത്. ചവറയില്‍ കുടിവെള്ള കമ്പനി നടത്തുന്ന മനോജിനെയാണ് സുഭാഷ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം.
ചവറ മണ്ഡലത്തിലെ സ്റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു. അന്ന് വൈകിട്ട് മനോജിനെ സുഭാഷ് ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മോശമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്കി. സംഭാഷണത്തിന്റെ ശബ്ദരേഖ മനോജ് പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് സുഭാഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."