നിര്‍ധന കുടുംബങ്ങള്‍ക്ക് 786 വീടുകള്‍ നിര്‍മിച്ച് നല്‍കും
വടകര: കണ്ണവം ലത്തീഫിയ്യയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് ആത്മീയ വിശ്വാസികളുടെ
കൂട്ടായ്മയുടെ ഭാഗമായി ജാതി മത പരിഗണനകള്‍ക്കതീതമായി അര്‍ഹതപെട്ട കുടുംബങ്ങളെ
കണ്ടെത്തി സ്വപ്നഭവനം എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അര്‍ഹതപെട്ട കുടുംബങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. 13 ഘട്ടങ്ങളിലായി ഓരോ ജില്ലകളിലും 786 സ്വപ്ന ഭവനം നിര്‍മിച്ച് നല്‍കും. മതാധ്യക്ഷന്മാരുടെ കൂട്ടായ്മയില്‍ കണ്ണികളാകാന്‍ ആഗ്രഹിക്കുന്ന സയ്യിദന്മാര്‍ 9447313107 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും പദ്ധതിയുടെ വിശദ വിവരങ്ങള്‍ക്ക് 8086335570, 8078291540 എന്നീ വാട്‌സ് അപ്പ് നമ്പറുകളില്‍ സ്വപ്ന ഭവനം എന്ന മെസേജ് അയക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് യാസിന്‍ കോയ തങ്ങള്‍ അല്‍ ജിഫ്‌രി, സയ്യിദ് നിസാര്‍, എ.പി അബ്ദുല്‍ഖാദര്‍, പി.കെ മുര്‍ഷിദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."