അസബാഹ് കോളജില്‍ വിദ്യാര്‍ഥിക്ക് മര്‍ദനം: ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് രക്ഷിതാക്കള്‍
കൂറ്റനാട്: വളയംകുളം അസബാഹ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന്റെ പേരില്‍ ക്രൂര മര്‍ദനത്തിനിരയാക്കി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിയും കൂറ്റനാട് കക്കാട്ടിരി മാമ്പുള്ളിഞാലില്‍ ഹുസൈന്റെ മകനുമായ റിഫാഈന്‍ ഫാരിസിനെയാണ് ഇതേ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്. ഉച്ചഭക്ഷണ സമയത്ത് റിഫാഈനെ ഇവര്‍ സംഘം ചേര്‍ന്ന് ശുചിമുറിയല്‍ കൊണ്ടുപോകുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ മുഖത്തും മുതുകത്തും മര്‍ദ്ദിക്കുകയയായിരുന്നു.
നാല് പേരുടെ നേതൃത്വത്തില്‍ പതിനാല് പേരടങ്ങുന്ന സംഘമാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഇതിന് മുന്‍പും നാല്‍വര്‍ സംഘം ഈ വിദ്യാര്‍ഥിയെ റാഗിങിന് വിധേയമാക്കിയിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. മറ്റ് വിദ്യാര്‍ഥികളോടും ഈ സംഘം ഇതേ സമീപനമാണ് പുലര്‍ത്തുന്നതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയ റിഫാഈനെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കളും കോളജ് പ്രിന്‍സിപ്പലും അറിയിച്ചു.
അതേസമയം മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടുകളാണ് കോളജില്‍ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും റാഗിങും വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള അടിപിടിയും അക്രമങ്ങളും നിത്യസംഭവങ്ങളാണെന്നും കേളജ് കാംപസില്‍ അക്രമമുണ്ടായാല്‍ വിദ്യാര്‍ഥികളെ ഗേറ്റിന് പുറത്താക്കി കാഴ്ചക്കാരാകുന്ന സമീപനമാണ് കോളജ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും ഒട്ടനവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."