ലൈഫ് മിഷന് പദ്ധതി: അന്തിമ പട്ടിക സെപ്തംബര്‍ 25ന്
വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഗുണഭോക്താക്കളുടെ അന്തിമ പട്ടിക സെപ്തംബര്‍ 25ന് പ്രസിദ്ധീകരിയ്ക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി പരിശോധനാ കമ്മിറ്റിയ്ക്ക് രൂപം നല്കി. ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി രമ്യകൃഷ്ണന് കണ്‍വീനറുമായ കമ്മിറ്റിയില്‍ എന്‍.കെ പ്രമോദ്കുമാര്‍, ടി.വി സണ്ണി അംഗങ്ങളാണ്. ഇന്ന് മുതല്‍ 20 വരെ കമ്മിറ്റി പരാതികള്‍ പരിശോധിയ്ക്കും.
തുടര്‍ന്ന് പട്ടിക പ്രസിദ്ധീകരിയ്ക്കും. കളക്ടര്‍ക്ക് പരാതി സമര്‍പ്പിയ്ക്കാനും അവസരമുണ്ടാകും. നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് സ്വാതന്ത്ര്യദിന തലേന്ന് തുടക്കമാകും. ഹരിത കേരളം മിഷന് ഉപാധ്യക്ഷ ടി.എന്‍ സീമയാണ് ഉദ്ഘാടക.
ആദ്യഘട്ടത്തില്‍ മഴക്കുഴി നിര്‍മാണമാണ് നടക്കുക. ഒരു മീറ്റര്‍ വീതിയിലും ആഴത്തിലും 16,000 കുഴികളാണ് തീര്‍ക്കുക. കുമ്പളങ്ങാടുള്ള മാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ കൃഷി നടത്താനും തീരുമാനമായി.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ•ാരായ എന്‍.കെ പ്രമോദ്കുമാര്‍, എം.ആര് സോമനാരായണന്‍, ലൈല നസീര്‍, ജയ പ്രീത മോഹന്‍, ലൈല നസീര്‍, ടി.എന്‍ ലളിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."