യു.ഡി.എഫ് വനിതാ ഏകോപനസമിതിയുടെ മതേതര വനിതാ സംഗമം 29ന്
തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരേ ഈ മാസം 29ന് പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് വനിതാ ഏകോപന സമിതി ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്. 14 ജില്ലാ ആസ്ഥാനങ്ങളിലും ഉച്ചക്ക് മൂന്ന് മുതല്‍ അഞ്ച് വരെയാണ് വനിതാസംഗമം. യു.ഡി.എഫ് നിലപാടിനോട് അനുഭാവമുള്ള വനിതകളെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിതാ മതില് ജാതീയമായി വേര്‍തിരിവുണ്ടാക്കുന്നതാണ്. ജാതി സംഘടനകളെയും വര്‍ഗീയവാദികളെയും മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ പണിയുന്ന മതില് വര്‍ഗീയ മതിലാണ്.
അഴിമതിയുടെ മണവും ഈ മതിലിലുണ്ട്. വനിതാസംഘടനകളെ സ്വാഗത സംഘ രൂപീകരണത്തിന് വനിതാ സംഘടനകളെ വിളിക്കാതെ ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചത് നവോത്ഥാന നായകരെ വിസ്മരിച്ചുകൊണ്ടാണെന്നും ലതിക പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് വനിതാ ഏകോപന സമിതി ഉപാധ്യക്ഷ ഡെയ്സി ജേക്കബ്, മറ്റ് ഭാരവാഹികളായ കെ. സിസിലി, ബി.എസ് സൂര്യ, ഡോ. ആരിഫ സൈനുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."