താജ്മഹല്‍ നിര്‍മിച്ചത് ആരാണ്? സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പ്രിയതമക്കായി പണികഴിപ്പിച്ചു നല്‍കിയ സ്‌നേഹസൗധമാണ് താജ്മഹല്‍ എന്നാണ് ഇതുവരെ നാം പഠിച്ചത്. എന്നാല്‍ ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ശിവക്ഷേത്രമായിരുന്നോ എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്‍.
ഇതുസംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിരവധിപേരാണ് ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ച് കമ്മിഷനെ സമീപിച്ചത്. ഈ സംശയങ്ങള്‍ അവസാനിപ്പിച്ച് കൃത്യമായ മറുപടി നല്‍കാനാണ് കമ്മിഷന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതെന്ന് വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു.
ബി.കെ.എസ്.ആര്‍ അയ്യങ്കാര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചതോടെയാണ് വിഷയത്തിലേക്ക് വിവരാവകാശ കമ്മിഷനും ഇടപെടേണ്ടി വന്നത്. ഷാജഹാനല്ല, മറിച്ച് രജപുത്ര രാജാവായ രാജാ മാന്‍സിങ് ആണ് താജ്മഹല്‍ പണികഴിപ്പിച്ചതെന്നാണ് സംശയമുള്ളതെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം വിവരം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ട് താജ്മഹല്‍, ദി ട്രൂ സ്റ്റോറി എന്ന പേരില്‍ പി.എന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. ഇതില്‍ രജപുത്ര രാജാവാണ് താജ്മഹല്‍ പണികഴിപ്പിച്ചതെന്നും അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് 2000ല്‍ അദ്ദേഹം സുപ്രിം കോടതിയ സമീപിക്കുകയും താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാതെ സുപ്രിം കോടതി അദ്ദേഹത്തെ ശാസിച്ച് ഹരജി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."