HOME
DETAILS

യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

  
backup
December 22 2018 | 03:12 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%ad%e0%b4%b0%e0%b5%8d%e2%80%8d-12

ഗുരുവായൂര്‍: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ചേറ്റുവ ചാന്ദ്‌വീട്ടില്‍ ബഷീര്‍ ,റസിയാ ദമ്പതികളുടെ മകള്‍ സജ്‌ന (ഫാത്തിമ 23) ഭര്‍തൃ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഗുരുവായൂര്‍ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ റഷീദ് (33), റഷീദിന്റെ മാതാവ് കറുപ്പംവീട്ടില്‍ ബീവി (79) എന്നിവരെ് ഗുരുവായൂര്‍ എസ്.ഐ കെ.എ ഫക്രുദ്ദീന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 15നാണ് രണ്ടര വയസും, മൂന്നു മാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ സജ്‌നയെ ഇരിങ്ങപ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട സജനയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തല കറങ്ങി വീണതാണെന്ന് പറഞ്ഞ് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. മരണം നടന്നതിനു ശേഷമാണ് ആശുപത്രിയിലെത്തിയിരുന്നത്.
തലകറങ്ങി വീണതാണന്നു പറഞ്ഞാണ് സജനയെ റഷീദ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സജന മരണപ്പെട്ടിരുന്നു. മരണപ്പെട്ട വിവരം ഡോക്ടര്‍ അറിയിച്ചതോടെ മൃതദേഹം കൊണ്ടുപോകാന്‍ റഷീദും, കുടുംബവും വിഫലശ്രമവും നടത്തി. എന്നാല്‍ കഴുത്തില്‍ പാടുള്ളതിനാല്‍ മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി അധികൃതര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലിസിനെ വിളിച്ചതോടെ ഭര്‍തൃവീട്ടുകാര്‍ സ്ഥലം വിട്ടു. സജ്‌ന ആത്മഹത്യ ചെയ്ത ദിവസം ഉച്ചക്ക് രണ്ടിന് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി സജ്‌ന വീട്ടുകാരെ അറിയിച്ചിരുന്നുവത്രെ. തന്റെ അടുത്തേക്ക് മാതാവിനെ പറഞ്ഞയക്കാന്‍ സജ്‌ന പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് മകളുടെ അടുത്ത് എത്താമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കി. ഇതിനിടയിലാണ് ഉച്ചയ്ക്ക് മൂന്നരയോടെ മകളുടെ മരണവിവരം രക്ഷിതാക്കള്‍ അറിയുന്നത്.ഭര്‍തൃവീട്ടിലെ പീഡനമാണ് മകളുടെ മരണത്തിനുകാരണമെന്ന് പിതാവ് ബഷീര്‍ ഗുരുവായൂര്‍ പൊലിസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago