HOME
DETAILS

വില്ലന്‍ ലഹരി?

  
backup
December 22 2018 | 05:12 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf

മഞ്ചേരി: ചെരണിയില്‍ രണ്ടു യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായത് അമിത ലഹരി ഉപയോഗം മൂലമെന്നു പൊലിസ്. മരിച്ച രണ്ടു പേരുടെയും ശരീരത്തില്‍ ലഹരിവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണ കാരണം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരൂ.
ഇതോടെ ലഹരിസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലിസും എക്‌സൈസ് വകുപ്പും. മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിനാണ് അന്വേഷണ ചുമതല. ഇതര സംസ്ഥാന ലഹരി മാഫിയകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. മരിച്ച മഞ്ചേരി തുറക്കല്‍ പൂളക്കുന്നന്‍ റിയാസ് ബാബു (44), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരക്കല്‍ റിയാസ് (33) എന്നിവര്‍ നേരത്തെ ലഹരി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഒരാളുടെ അടിവസ്ത്രത്തില്‍നിന്നു ഹാഷിഷ് എന്നു തോന്നിക്കുന്ന വസ്തു ലഭിച്ചതോടെ മഞ്ചേരിയും പരിസരവും വന്‍കിട ലഹരി വസ്തുക്കളുടെ കേന്ദ്രമായി മാറിയെന്ന ആക്ഷേപത്തിനു ശക്തിയേറുകയാണ്. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ രണ്ടു പേരുടെയും തലച്ചോറില്‍ നീര്‍ക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നു മഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.  യുവാക്കളുടെ മരണം ലഹരി മൂലമാണെന്ന സംശയം ബലപ്പെട്ടതോടെ ലഹരി മാഫിയകളെ സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അലോപ്പതി മരുന്നുകളുടെ ദുരുപയോഗവും മഞ്ചേരിയില്‍ വ്യാപകമാണ്. ഇതിനെതിരെ പൊലിസും എക്‌സൈസും ഇടയ്ക്കു പരിശോധനകളുമായി രംഗത്തുവരാറുണ്ടെങ്കിലും ലഹരിവ്യാപനം തടയാന്‍ ഇതു പര്യാപ്തമാവുന്നില്ല. നിട്രാസെപാം, എം.ഡി.എം.എ തുടങ്ങിയ മരുന്നുകളുമായാണ് ലഹരി വില്‍പന സംഘങ്ങള്‍ ഭൂരിഭാഗം കേസുകളിലും പിടിയിലാകുന്നത്. മാനസികാരോഗ്യത്തിനു വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ കുറുപ്പടിയില്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്ത മരുന്നുകളാണ് ലഹരി മാഫിയയില്‍നിന്നു സുലഭമായി ലഭിക്കുന്നത്. ആവശ്യത്തിനു ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജീവനക്കാരുടെ കുറവും പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വാഹനങ്ങളില്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കുമ്പോള്‍ വിഷയത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ഇടപെടലാണ് അനിവാര്യമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ആതുരാലയങ്ങളിലേക്കു ചികിത്സയ്‌ക്കെത്തി ഒ.പി കൗണ്ടറില്‍ പേരു രജിസ്റ്റര്‍ ചെയ്തു പരിശോധനാ ചീട്ട് കൈവശപ്പെടുത്തി ഡോക്ടര്‍ പരിശോധിക്കുന്നതിനു മുന്‍പ് ആവശ്യമായ ലഹരിമരുന്നുകളുടെ പേരുകള്‍ കുറിച്ച് ഇത്തരം മരുന്നുകള്‍ കൈക്കലാക്കുന്ന രീതിയാണ് ലഹരി മാഫിയ അവലംബിക്കുന്നത്. ഇതു തടയാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങളിലും സ്വകാര്യ ആതുരാലയങ്ങളിലും സംവിധാനമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago