കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐക്ക് ആധിപത്യം
കല്‍പ്പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മുഴുവന്‍ കോളജുകളും എസ്.എഫ്.ഐ തൂത്തുവാരി. ആകെ എട്ട് കോളജുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പതിറ്റാണ്ടുകളായി എം.എസ്.എഫ് ഇളകാതെ കാത്ത ഡബ്ല്യു.എം.ഒ അടക്കം പിടിച്ചടക്കിയാണ് എസ്.എഫ്.ഐ വെന്നിക്കൊടി പാറിച്ചത്.
ഇവിടെ ഏഴ് ജനറല്‍ സീറ്റുകള്‍ പിടിച്ചെടുത്തായിരുന്നു എസ്.എഫ്.ഐ പടയോട്ടം. ഫൈന്‍ ആര്‍ട്‌സ് സെക്ക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ പോസ്റ്റുകള്‍ മാത്രമാണ് ഇവിടെ എം.എസ്.എഫിന് നിലനിര്‍ത്താന്‍ സാധിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് കോളജുകളിലും എസ്.എഫ്.ഐ ആധിപത്യം നിലനിര്‍ത്തി. സെന്റ് മേരീസ് കോളജില്‍ ക്ലാസ് റെപ്പടക്കം മുഴുവന്‍ സീറ്റുകളും നേടിയ എസ്.എഫ്.ഐ അല്‍ഫോണ്‍സാ കോളജില്‍ 11ല്‍ 10സീറ്റും നേടിയാണ് ആധിപത്യം നേടിയത്. പുല്‍പ്പള്ളിയിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ട് കോളജുകളിലും എസ്.എഫ്.ഐക്കാണ് മേല്‍ക്കോയ്മ. പൂമല ബി.എഡ് സെന്ററില്‍ എതിരില്ലാതെയാണ് എസ്.എഫ്.ഐ തെരഞ്ഞെടുക്കപ്പെട്ടത്. പനമരം സി.എം കോളജില്‍ അഞ്ചു സീറ്റുകള്‍ എസ്.എഫ്.ഐ നേടിയപ്പോള്‍ മൂന്ന് സീറ്റുകള്‍ യു.ഡി.എസ്.എഫിനൊപ്പം നിന്നു. മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജും ഇത്തവണ എസ്.എഫ്.ഐക്കൊപ്പമാണ്.
വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം, പുല്‍പ്പള്ളി ടൗണികളില്‍ പ്രകടനം നടത്തി. അതിനിടയില്‍ ഇരുവിഭാഗവും നടത്തിയ പ്രകടനങ്ങള്‍ക്കിടെ ചെറിയ രീതിയില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."