പണമിടപാട് സ്ഥാപനങ്ങളില്‍ വ്യാജസ്വര്‍ണം വ്യാപകമാകുന്നു
ചങ്ങരംകുളം: പൊന്നാനി മേഖലയിലെ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വ്യാജ സ്വര്‍ണമെത്തുന്നത് പതിവാകുന്നു. പല ചെറുകിട ബാങ്കുകളിലും സ്വര്‍ണത്തിന്റെ നിലവാരം പരിശോധിക്കാന്‍ സംവിധാനമില്ലാത്തതാണ് ഇതിന് പ്രധാനകാരണം. പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ ആളെത്താതെ പരിശോധിക്കുമ്പോഴാണ് വ്യാജ സ്വര്‍ണമാണെന്ന് തിരിച്ചറിയുന്നത്. പൊന്നാനി താലൂക്കിലെ ചങ്ങരംകുളം, എടപ്പാള്‍, പൊന്നാനി മേഖലകളിലാണ് ഇത്തരം സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ വന്‍ തുകക്ക് ഇത്തരം സ്വര്‍ണം കണ്ടെത്തുകയും കൃതൃമായി പണയസ്വര്‍ണം തിരിച്ചെടുക്കുന്നതായും സൂചനയുണ്ട്. വ്യാജസ്വര്‍ണം പെരുകിയത് പല ചെറുകിട ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."