HOME
DETAILS

തുലാമഴ ലഭിച്ചില്ല; ഏക്കറോളം നെല്‍കൃഷി ഉണക്കുഭീഷണിയില്‍

  
backup
December 22 2018 | 06:12 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b4-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1

പട്ടാമ്പി: തുലാമഴ ലഭിക്കാത്തതിനാല്‍ നെല്‍ക്കൃഷിക്കാര്‍ ആശങ്കയില്‍. ഒന്നാംവിളയേക്കാള്‍ കൂടുതല്‍ രണ്ടാംവിളയാണ് പ്രദേശത്തെ കര്‍ഷകര്‍ തിരഞ്ഞെടുക്കുന്നത്. എന്നാലിത്തവണ കതിര്‍വരുന്ന സമയത്തുപോലും വെള്ളം ലഭിക്കാത്തതാണ് ആശങ്കയിലാക്കുന്നത്.  ഓങ്ങല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ വാടാനാംകുറിശ്ശി മേഖലയില്‍നിന്നുള്ള ജലസേചനപദ്ധതിയിലെ വെള്ളം ഇവിടേക്ക് ലഭിക്കാറുണ്ടെങ്കിലും കനാലുകള്‍ തകര്‍ന്നതിനാല്‍ ഇവിടെയും വെള്ളമില്ല. നല്ലരീതിയില്‍ വിളവുലഭിക്കേണ്ട രണ്ടാംവിളയുടെ കതിര്‍ വരുന്നസമയത്താണ് വെള്ളമില്ലാത്ത പ്രശ്‌നം നേരിട്ടതെന്നും കര്‍ഷകര്‍ പറയുന്നു. രാത്രിയും പകലും പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമം നടത്തുകയാണ് കര്‍ഷകര്‍. ജലസേചനപദ്ധതികള്‍ എത്താത്ത കണയം മേഖലയിലേക്ക് കാഞ്ഞിരപ്പുഴ ജലസേചനപദ്ധതി നീട്ടണമെന്നാണ് ആവശ്യം.  രണ്ടാംവിളയില്‍ പ്രദേശത്തെ 650 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം പ്രദേശത്തും വെള്ളമെത്തുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാരേക്കാട്, ചുഡുവാലത്തൂര്‍, കവളപ്പാറ, കണയം തുടങ്ങിയ പ്രദേശത്തെ നെല്‍കൃഷിക്കാരാണ് വെള്ളം ലഭിക്കാതെ ഉണക്കുഭീഷണി നേരിടുന്നത്. കവളപ്പാറ മേഖലയില്‍ ജലസേചനപദ്ധതി ഉണ്ടെങ്കിലും കൃഷിസ്ഥലത്തേക്ക് വെള്ളം ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.  കണയംമേഖലയില്‍ ജലസേചനപദ്ധതികള്‍ ഒന്നുമില്ല. ഇവിടെ തോടുകളിലൂടെ വരുന്നവെള്ളം കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തിക്കുകയാണ് പതിവ്. എന്നാലിത്തവണ തോടുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ ജലസേചന പദ്ധതികള്‍ക്കായി നടപടികള്‍ ആരംഭിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ശക്തമായിട്ടുണ്ട്.മുണ്ടായ, പരുത്തിപ്ര പ്രദേശത്തും വെള്ളം ലഭിക്കാത്ത പ്രശ്‌നം നേരിടുന്നുണ്ട്. ചളവറ പഞ്ചായത്തിന്റെ അതിര്‍ത്തിയിലെത്തിനില്‍ക്കുന്ന കനാല്‍ അല്പംകൂടി നീട്ടിയാല്‍ ഷൊര്‍ണൂര്‍ നഗരസഭാ പരിധിയിലും വെള്ളമെത്തും. നഷ്ടം സഹിച്ചും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് മഴകൂടി ലഭിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം മുതല്‍ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തൃതി വീണ്ടും കുറയുമെന്ന് കര്‍ഷകര്‍ പറഞ്ഞു.  കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ കനാല്‍ 500 മീറ്ററോളം ദീര്‍ഘിപ്പിച്ചാല്‍ ഷൊര്‍ണൂര്‍ നഗരസഭാ പരിധിയിലെ കര്‍ഷകര്‍ക്കും വെള്ളമെത്തിക്കാനാവുമെന്ന് കൃഷി ഓഫീസര്‍ വി. ഗോവിന്ദരാജും പറയുന്നു. മറ്റ് സ്ഥലങ്ങളിലെ ജലസേചനപദ്ധതികള്‍ കാര്യക്ഷമമാക്കിയാല്‍ രണ്ടാംവിളയെ ഉണക്കുഭീഷണിയില്‍നിന്ന് രക്ഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  16 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  25 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago