HOME
DETAILS

അമേരിക്കയിലും 'മതില്‍' പ്രതിസന്ധി; ബില്‍ പാസായില്ലെങ്കില്‍ ഭരണസ്തംഭനമെന്ന് ട്രംപ്

  
backup
December 22 2018 | 07:12 AM

us-government-partially-shut-down-in-fight-over-trumps-border-wall

വാഷിങ്ടണ്‍: മെക്‌സിക്കന്‍ മതില്‍ ബില്ലിന്റെ പേരില്‍ അമേരിക്ക വീണ്ടും ഭരണസ്തംഭനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബില്‍ യു.എസ് പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റില്‍ പരാജപ്പെട്ടതോടെയാണ് ഭരണസ്തംഭനത്തിനുള്ള സാധ്യതയേറിയത്. മതില്‍ നിര്‍മാണത്തിനായി അഞ്ച് ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ബില്ല്.

100 അംഗ സെനറ്റില്‍ 51 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക്. ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ വേണം. ഡമോക്രാറ്റ് അംഗങ്ങള്‍ ബില്‍ പിന്തുണക്കില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കന്‍ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. 60 വോട്ടുകള്‍ക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഇതിന് തയ്യാറല്ല.

ഡെമോക്രാറ്റുകള്‍ നിലപാടുമായി മുന്നോട്ടുപോകുകയാണെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

സെനറ്റ് ബില്‍ തള്ളുകയും ഭരണസ്തംഭനം ഉണ്ടാവുകയും ചെയ്താല്‍ പുതുവര്‍ഷം വരെ അത് നീളും. ആഭ്യന്തരസുരക്ഷാവിഭാഗം, ഗതാഗതം, കാര്‍ഷികം, നീതിന്യായവിഭാഗം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കും. ഇതോടെ എട്ടുലക്ഷം തൊഴിലാളികള്‍ക്ക് ശമ്പളം നഷ്ടമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago