കോണ്‍ഗ്രസിനും ലീഗിനും കാലിടറി
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടാതെ കോണ്‍ഗ്രസും മുസ്ലിം ലീഗും. 2012ല്‍ ഏഴു സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ നാലില്‍ ഒതുങ്ങിയപ്പോള്‍ കഴിഞ്ഞതവണ മത്സരിച്ച അഞ്ചുസീറ്റും സ്വന്തമാക്കിയിരുന്ന ലീഗിന് ഇക്കുറി എട്ടു വാര്‍ഡുകളില്‍ പോരാടിയപ്പോള്‍ മൂന്നു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസിനു സിറ്റിങ് വാര്‍ഡായ മേറ്റടി, കോളാരി, ഏളന്നൂര്‍ വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ ചെയര്‍പേഴ്സണല്‍ സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന പി.വി ധനലക്ഷ്മിയും സുബൈദയും വിജയിച്ചു. ലീഗിന്റെ സിറ്റിങ് വാര്‍ഡുകളായ കളറോഡ്, നാലാങ്കേരി എന്നിവ നഷ്ടപ്പെട്ടതു വന്‍ തിരിച്ചടിയായി. ഇത്തവണ ലഭിച്ച ആണിക്കരി, മുണ്ടയോട്, പഴശ്ശി വാര്‍ഡുകളിലും അവര്‍ പരാജയപ്പെട്ടു. യു.ഡി.എഫിലെ പ്രമുഖരായ യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ പ്രസാദിനും മേറ്റടിയിലും മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.പി ഷംസുദീനു മുണ്ടയോടും പരാജയം നേരിട്ടു. മേറ്റടിയില്‍ ബി.ജെ.പി കൂടുതല്‍ വോട്ട് നേടിയതാണു പ്രസാദിന്റെ പരാജയകാരണം. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ മുണ്ടയോട് കടുത്ത പോരാട്ടത്തിലൂടെയാണു ഷംസുദീനു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."