ബൈലോ ഭേദഗതി: ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍
തിരുവനന്തപുരം: ബൈലോ ഭേദഗതി ചെയ്ത് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കേരള വോളിബോള്‍ അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയതായി പ്രസിഡന്റ് ടി.പി ദാസന്. ബൈലോ ഭേദഗതിയും ഇതനുസരിച്ചുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വോളിബോള്‍ അസോസിയേഷന് അംഗീകാരം പുനഃസ്ഥാപിക്കൂ. മറ്റുനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരുമാസവും കൗണ്‍സില്‍ അനുവദിച്ചു.
അസോസിയേഷന് ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച ശേഷം അംഗീകാരം പുനഃസ്ഥാപിക്കും.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ടിന് വിരുദ്ധമായി അസോസിയേഷന് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചത് അടക്കമുള്ള നടപടികള്‍ തെറ്റാണെന്നുള്ള കൗണ്‍സില്‍ നിലപാട് വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയും ശരിവച്ചു. സംസ്ഥാന സെക്രട്ടറി സംസ്ഥാനതലത്തിലും ജില്ലാ സെക്രട്ടറി ജില്ലാതലത്തിലും കളിച്ച വ്യക്തിയായിരിക്കണമെന്നുള്ള നിര്‍ദേശവും ഫെഡറേഷന് അംഗീകരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ആക്ടിന് വിരുദ്ധമായുള്ള സ്റ്റിയറിങ് കമ്മിറ്റി ഉള്‍പ്പെടെ ഒഴിവാക്കാന്‍ കേരള വോളിബോള്‍ അസോസിയേഷന് പ്രതിനിധികളും സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ഭേദഗതി ചെയ്ത ബൈലൊ സമര്‍പ്പിക്കാനും ഇതിനനുസരിച്ച് മറ്റുനടപടികള്‍ പൂര്‍ത്തിയാക്കാനും ആവശ്യപ്പെട്ടത്.
പ്രശ്നങ്ങളുള്ള അസോസിയേഷനുകളുടെ ഫെഡറേഷനുമായി ചര്‍ച്ച നടത്തുമെന്നും ടി.പി ദാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."