ആയിരങ്ങള്‍ പങ്കെടുത്തു; ഫാസിസ്റ്റ് വിരുദ്ധ റാലി താക്കീതായി
തിരുവനന്തപുരം: ഫാസിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ കെ.എം.വൈ.എഫ് നടത്തിവന്ന കാംപയിന്റെ സമാപനത്തോടനുബന്ധിച്ച് കെ.എം.വൈ.എഫ് തിരുവനന്തപുരത്ത് നടത്തിയ ഫാസിസ്റ്റ് വിരുദ്ധ ബഹുജനറാലി ഫാസിസത്തിനെതിരേയുള്ള ശക്തമായ താക്കീതായി. ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ഗോരക്ഷയുടെ പേരില്‍ രാജ്യത്തുനടക്കുന്ന കൊലകള്‍ക്കും ഭരണ നിസംഗതയ്ക്കുമെതിരില്‍ ശക്തമായി പ്രതിഷേധം അലയടിച്ചു.
ഫാസിസ്റ്റ് ഭീകരതക്കെതിരില്‍ ശക്തമായ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി നഗരത്തെ ശുഭ്രസാഗരമാക്കി. അച്ചടക്കം കൊണ്ടും ചിട്ടയായ ക്രമീകരണം കൊണ്ടും ഏറെ ശ്രദ്ധേയമായി. പാളയം ജുമാമസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച റാലിക്ക് സംസ്ഥാന നേതാക്കളായ കെ.എഫ് മുഹമ്മദ് അസ്‌ലം മൗലവി, കടയ്ക്കല്‍ ജുനൈദ്, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, നൗഷാദ് മാങ്കാംകുഴി, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, എ.വൈ ഷിജു, വൈ. സഫീര്‍ഖാന്‍ മന്നാനി പനവൂര്‍, എ.ആര്‍ അല്‍അമീന്‍ റഹ്മാനി, ജെ.എം നാസറുദീന്‍ തേവലക്കര, എം.എ സിറാജുദീന്‍ അബ്‌റാരി, എ.എം. യൂസുഫുല്‍ ഹാദി, നാഷിദ് ബാഖവി കണ്ണനല്ലൂര്‍, കെ.കെ. നാസറുദീന്‍ ബാഖവി, ഇ.എം. ഹുസൈന്‍, കെ.കെ. നാസറുദ്ദീന്‍ ബാഖവി, അബ്ദുല്‍ റഹീം മൗലവി ളാഹ, നിസാമുദീന്‍ കുടവൂര്‍, ജഅ്ഫര്‍ വെങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."