HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സി ബസിനു മുകളിലൂടെ മരക്കൊമ്പ് പൊട്ടി വീണു
backup
August 11 2017 | 20:08 PM
പെരിന്തല്‍മണ്ണ:കണ്ടെയ്‌നര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് റോഡരികിലെ മരക്കൊമ്പ് അതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു മുകളിലൂടെ പൊട്ടി വീണു. പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ചെറുകര ആലുംകൂട്ടത്തിനും റെയില്‍വേ ഗേറ്റിനും സമീപം ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കണ്ടെയ്‌നര്‍ ലോറി ഇടിച്ചതോടെ മരക്കൊമ്പ് പൊട്ടി എതിര്‍ വശത്ത് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ബസിനു മുകളിലേക്കും ഇലക്ട്രിക് കാലുകള്‍ക്കു മീതെയും വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സംഭവത്തെ ത്തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു. പെരിന്തല്‍മണ്ണയില്‍ നിന്നും അഗ്‌നിശമന സേനാ വിഭാഗം എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."