HOME
DETAILS

രാജ്കപൂറിന്റെയും ദിലീപ്കുമാറിന്റെയും പൂര്‍വിക ഭവനങ്ങള്‍ ഇനി പാകിസ്താന്

  
backup
December 22 2018 | 19:12 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%95%e0%b4%aa%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b5%8d

 

പെഷാവര്‍: ബോളിവുഡിലെ ഇതിഹാസ താരങ്ങളായ രാജ്കപൂറിന്റെയും ദിലീപ്കുമാറിന്റെയും പൂര്‍വിക ഭവനങ്ങള്‍ സ്വാന്തമാക്കാന്‍ നീക്കവുമായി പാക് സര്‍ക്കാര്‍. പാകിസ്താനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തുന്‍ഖ്വാ ഭരണകൂടമാണ് ദേശീയ പൈതൃക കേന്ദ്രങ്ങളായി കണക്കാക്കി ഇന്ത്യന്‍ ഇതിഹാസങ്ങളുടെ പൂര്‍വികര്‍ കഴിഞ്ഞ വസതികള്‍ വിലയ്ക്കുവാങ്ങുന്നത്.
ഇന്ത്യാ-പാക് വിഭജനത്തിനുമുന്‍പുള്ള ചരിത്രപ്രാധാന്യമുള്ള 25ഓളം കെട്ടിടങ്ങള്‍ വാങ്ങി പൈതൃകകേന്ദ്രങ്ങളാക്കി സംരക്ഷിക്കാനാണ് ഖൈബര്‍ പ്രവിശ്യാ സര്‍ക്കാരിന്റെ നീക്കം. ഇതിലാണ് പെഷാവറിലുള്ള കപൂര്‍ ഹവേലി എന്ന പേരില്‍ അറിയപ്പെടുന്ന രാജ് കപൂറിന്റെ പൂര്‍വിക ഭവനവും ദിലീപ് കുമാറിന്റെ നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള വീടും ഉള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലടക്കം ഏറെ പ്രാധാന്യമുള്ള പ്രദേശമായ ഖിസ്സ ഖവാനി ബസാറിലാണു രണ്ടു വീടുകളുമുള്ളത്.
1918നും 1922നുമിടയില്‍ രാജ് കപൂറിന്റെ മുത്തച്ഛന്‍ ദിവാന്‍ ബഷേശ്വര്‍നാഥ് കപൂര്‍ പണികഴിപ്പിച്ചതാണ് കപൂര്‍ ഹവേലി. രാജ് കപൂറും രാജിന്റെ അച്ഛന്റെ സഹോദരനും ബോളിവുഡ് നടനുമായിരുന്ന ത്രിലോക് കപൂറും ഇവിടെയാണു ജനിച്ചത്.
ഏറെക്കുറെ ഇതിനടുത്തായി തന്നെയാണ് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള ദിലീപ് കുമാറിന്റെ പൂര്‍വിക ഭവനവും നിലകൊള്ളുന്നത്. 2014ല്‍ നവാസ് ശരീഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഫെഡറല്‍ പുരാവസ്തു നിയമ പ്രകാരമാണ് ഇരുകെട്ടിടങ്ങളും ദേശീയ പൈതൃക കേന്ദ്രമായി ഇപ്പോള്‍ പ്രവിശ്യാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 61 കോടി രൂപ ചെലവാക്കിയാണ് കെട്ടിടങ്ങള്‍ ഭരണകൂടം സ്വന്തമാക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago