HOME
DETAILS

കരിഞ്ചാപ്പാടിയിലെ കണിവെള്ളരിപ്പാടത്ത് സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു

  
backup
August 11 2017 | 20:08 PM

456541-2

അങ്ങാടിപ്പുറം: ഒരുകാലത്ത് സംസ്ഥാനത്തിന് പുറത്തുമാത്രം കണ്ടിരുന്ന സൂര്യകാന്തിയുടെ വിസ്മയക്കാഴ്ച കാണാന്‍ ഇനി സംസ്ഥാനാതിര്‍ത്തി കടന്ന് ഗുണ്ടല്‍പേട്ടയിലൊന്നും പോകേണ്ടതില്ല. കുറുവ പഞ്ചായത്തിലെ കരിഞ്ചാപാടി പൊരുന്നംപറമ്പില്‍ പോയാല്‍ മതി. കരിഞ്ചാപാടിയില്‍ വിളഞ്ഞുനില്‍ക്കുന്ന സ്വര്‍ണ വര്‍ണത്തില്‍ പൂത്തുലഞ്ഞ സൂര്യകാന്തിപ്പൂക്കള്‍ കാണാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീര്‍ ബാബുവിന്റെ പുതിയ കൃഷി പരീക്ഷണമാണ് സൂര്യകാന്തികൃഷി. അര ഏക്കറിലാണ് കൃഷി ചെയ്തത്.
കണിവെള്ളരിയില്‍ പ്രശസ്തമായ കരിഞ്ചാപാടി പാടശേഖരം സൂര്യകാന്തി ചെടികള്‍ക്ക് കൂടി വളക്കൂറുള്ള മണ്ണാവുന്നത് കൃഷിയെ നെഞ്ചേറ്റിയ നാട്ടുകാര്‍ക്ക് ആഹ്ലാദം പകരുന്നുണ്ട്. കലര്‍പ്പില്ലാത്ത സൂര്യകാന്തി എണ്ണ നാട്ടുകാര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നാണ് അമീര്‍ബാബു പറയുന്നത്. ഗുണ്ടല്‍േപേട്ടിലെ മില്ലിലെത്തിച്ച് എണ്ണയാക്കാനാണ് ഉദ്ദേശിക്കുന്നത്.
നാരുകള്‍ കൂടുതലുള്ളതുകൊണ്ട് പേപ്പര്‍ നിര്‍മാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം. അമേരിക്കയില്‍ നിന്ന് വിരുന്നെത്തിയ സൂര്യകാന്തി കേരളത്തില്‍ അപൂര്‍വമാണ്. 'ആസ്റ്ററാസീയേ' എന്ന സസ്യ കുടുംബത്തില്‍പ്പെട്ടതാണിത്. വര്‍ഷത്തില്‍ ഒരു തവണ പൂവിടും. കൊഴുപ്പില്ലാത്ത എണ്ണയായതിനാല്‍ സൂര്യകാന്തി എണ്ണ പാചകത്തിനായി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി ജില്ലയിലെ തന്നെ പുലാമന്തോള്‍ പാലൂരിലും സമീപപ്രദേശമായ വടക്കന്‍ പാലൂരിലും വിജയകരമായി സൂര്യകാന്തി കൃഷിചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago