സി.പി.എം അക്രമത്തിനെതിരേ പ്രതിഷേധം: പൊലിസ് പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ്
തിരൂര്‍: സി.പി.എം അക്രമത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി തിരൂര്‍ നഗരത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം. സിപി.എം ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും പൊലിസ് പക്ഷപാതപരമായ നിലപാടില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. കഴിഞ്ഞ ദിവസം തിരൂര്‍ നഗരത്തില്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും സെന്‍ട്രല്‍ ജങ്ഷനിലെ മുനിസിപ്പല്‍ ലീഗ് ഓഫിസിന് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ സി.പി.എം - ഡി.വൈ.എഫ്.ഐ ഗുണ്ടകളാണെന്ന് ലീഗ് നേതൃത്വം പറഞ്ഞു. തീരദേശത്ത് നിന്നും എത്തിയ അക്രമികളാണ് വിദ്യാര്‍ഥികളെ മുന്നില്‍ നിര്‍ത്തി അക്രമത്തിന് മുതിര്‍ന്നതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
പൊലിസിനെയും ഭരണ സംവിധാനത്തെയും കൂട്ടുപിടിച്ച് തിരൂരിനെ അക്രമത്തിലൂടെ വരുതിയില്‍ നിര്‍ത്താമെന്ന സി.പി.എം വ്യാമോഹം നടക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കാന്‍ മുസ്‌ലിംലീഗ് തയാറാകുമെന്നുമ മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.സൈതലവി മാസ്റ്ററും സെക്രട്ടറി വെട്ടം ആലിക്കോയയും വ്യക്തമാക്കി. പ്രതിഷേധ പ്രകടനത്തിന് പി.സൈതലവി മാസ്റ്റര്‍, വെട്ടം ആലിക്കോയ, കൊക്കോടി മൊയ്തീന്‍ക്കുട്ടി ഹാജി, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.പി.മുഹമ്മദ്‌കോയ, കെ.പി.ഷാജഹാന്‍, കെ.പി.ഹുസൈന്‍, പി.വി.ഉസ്മാന്‍, കണ്ടാത്ത് കുഞ്ഞിപ്പ, പി.വി.സമദ്, എം.പി.മജീദ്, കീഴേടത്തില്‍ ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, സി.എം.അലി ഹാജി, വി.മന്‍സൂറലി, ഹംസ അന്നാര, എം.ഹസൈനാര്‍, സി.കെ.ഹമീദ് നിയാസ്, പി.സൈനുദ്ധീന്‍, ബഷീര്‍ അടിയാട്ടില്‍, കുഞ്ഞാലി,അഡ്വ.നസീര്‍ അഹമ്മദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."