ഭക്ഷ്യമേളയും വില്പനയും 25 മുതല്‍
കോഴിക്കോട്: കുതിരവട്ടം ദേശപോഷിണി ഏരിയാ റെസിഡന്‍സ് അസോസിയേഷന്റെ മൂന്നാമത് ധാരാ ഭക്ഷ്യ വൈഭവ് ഭക്ഷ്യമേളയും പ്രദര്‍ശന വില്‍പ്പനയും ബീച്ച് ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ 25 മുതല്‍ സംഘടിപ്പിക്കും. മൂന്ന് ദിനങ്ങളിലായി നടത്തുന്ന മേളയില്‍ കേരളീയ വിഭവങ്ങളുടെ വൈവിധ്യങ്ങള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലെ ആകര്‍ഷക വിഭവങ്ങളുമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖരായ പാചക വിദഗ്ധരും പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് ദിവസവും വൈകീട്ട് കലാ പരിപാടികള്‍, വസ്ത്ര, ഫാന്‍സി കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവുമുണ്ടാകും.
മേള മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നെഹ്റു പീസ് ഫൗണ്ടേഷന് അവാര്‍ഡ് നേടിയ എം.പി രമേശിനെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ദേശപോഷിണി പ്രസിഡന്റ് കെ. മനോഹരന്, സെക്രട്ടറി എ.പി സായി നാരായണന്, ജനറല്‍ കണ്‍വീനര്‍ രേഖാ സദാനന്ദന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."