വിനായകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം : കെ.എസ് ഹംസ
വാടാനപ്പള്ളി: പൊലിസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് യുവാവ് വിനായകന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ആവശ്യപ്പെട്ടു.
വിനായകന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് നടത്തിയ പീഡനമാണ് വിനായകന്റെ മരണത്തിനിടയാക്കിയത്. ഈ സാഹചര്യത്തില്‍ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
അടിയന്തിരമായി 25 ലക്ഷം രൂപ കുടുംബത്തിന് അനുവദിക്കണം. കുറ്റവാളികളായ പൊലിസുകാര്‍ക്ക് വേണ്ടവിധം ശിക്ഷ ലഭിക്കാത്തതുകൊണ്ടാണ് ഗുണ്ടാ പോലിസിങ് ആവര്‍ത്തിക്കപ്പെടുന്നത്.
വിനായകന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുകയും സര്‍വിസില്‍ നിന്ന് പുറത്താക്കുകയും വേണമെന്ന് ഹംസ പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, സെക്രട്ടറി വി.പി മന്‍സൂര്‍ അലി, ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി അലി, മുസ്‌ലിം ലീഗ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എം സിദ്ദീക്ക്, ജനറല്‍ സെക്രട്ടറി പി.എം റാഫി, അസീസ് മന്ദലാംകുന്ന്, എ.ഐ മുഹമ്മദ് സാബിര്‍ അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."