മുസ്്ലിംലീഗ് വടകര പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
വടകര :തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
തിരുവള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സംഘര്‍ഷങ്ങളുടെ മറവില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടക്കുന്ന വടകര പൊലീസ് സ്റ്റേഷനിലെ ചില പൊലിസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുക.
മാര്‍ച്ച് വടകര ഓവര്‍ ബ്രിഡ്ജിന് സമീപം ആരംഭിക്കും.
എം.എല്‍.എ പാറക്കല്‍ അബ്ദുല്ല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, പി. അമ്മത് മാസ്റ്റര്‍, നജീബ് കാന്തപുരം, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍ മാസ്റ്റര്‍, കെ.കെ നവാസ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രവര്‍ത്തകര്‍ കൃത്യ സമയത്തെത്തി മാര്‍ച്ചില്‍ അണി നിരക്കണമെന്ന് തിരിവള്ളൂര് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കണ്ണോത്ത് സൂപ്പി ഹാജിയും ജനറല്‍ സെക്രട്ടറി ആര്.കെ മുഹമ്മദും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."