ആചാരലംഘനമുണ്ടായാല്‍ നട അടക്കണം- നിര്‍ദ്ദേശവുമായി പന്തളം രാജകുടുംബം
പത്തനംതിട്ട: ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് പന്തളം കൊട്ടാരം. ആചാര ലംഘനം ഉണ്ടാകരുതെന്ന നിര്‍ദേശം പന്തളം കൊട്ടാരം ദൂതന്‍ മുഖേനെ തന്ത്രിയെ അറിയിച്ചു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പന്തളം കൊട്ടാരവും തന്ത്രിയും നിലപാട് വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട വിശേഷത്തിനും തുലാമാസ പൂജയ്ക്കും മലകയറായന്‍ യുവതികള്‍ എത്തിയപ്പോള്‍, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നു തന്നെയായിരുന്നു പന്തളം കൊട്ടാരത്തിന്റെ നിലപാട്. തന്ത്രിയും സമാന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പന്തളം കൊട്ടാരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ദര്‍ശനം നടത്താതെ ശബരിമലയില്‍നിന്നു തിരിച്ചു പോകില്ലെന്ന നിലപാടിലാണ് മനിതി സംഘടനയുടെ നേതാവ് സെല്‍വിയടക്കമുള്ള 11 അംഗ സംഘം. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. മൂന്ന് മണിക്കൂറിലേറെയായി ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."