ഇരട്ടവാരി ആദിവാസിയുടെ കൊലപാതകം; പ്രതികളെ കോടതി കുറ്റവിമുക്തരാക്കി
മണ്ണാര്‍ക്കാട്: ഇരട്ടവാരിയില്‍ ആദിവാസി തലക്കടിയേറ്റ് പരിക്കേറ്റ് ചികിത്സയിലായിരിക്കെ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. കോട്ടോപ്പാടം പഞ്ചായത്തിലെ കോട്ടക്കുന്ന് ആദിവാസി കോളനിയിലെ മാധവന് (47) കൊല്ലപ്പെട്ട കേസിലാണ് മണ്ണാര്‍ക്കാടുളള പാലക്കാട് ജില്ലാ സ്പെഷല്‍ കോടതി വിധി പ്രഖ്യാപിച്ചത്. കേസില്‍ രണ്ട് പ്രതികളാണുണ്ടായിരുന്നത്. മാധവന്റെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതില്‍ മകന് ബിജു (23)വും, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന മാധവന്റെ ഭാര്യ ശാന്ത (45)യുമാണ് പ്രതികളായിരുന്നത്. ഇവരെയാണ് കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടത്.
സംഭവം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. അബ്ബാസ് ആലായനാണ് കോടതിയില്‍ ഹാജരായത്. 2017 ജുനുവരി 19ന് മാധവന്റെ വീട്ടുമുറ്റത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."