ഹാജിറോഡ്-അയ്യന്‍പ്പന്‍കാവ് റോഡ് നിര്‍മാണം ഊര്‍ജിതമാക്കാന്‍ ജനകീയ കമ്മിറ്റി
ഇരിട്ടി: മലയോര ഹൈവേയിലേക്കുള്ള അപ്രോച്ച് റോഡായ ഹാജിറോഡ്-അയ്യന്‍പ്പന്‍ക്കാവ് റോഡ് നവീകരണം ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാര്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. രണ്ടരകിലോമീറ്റര്‍ റോഡിന്റെ മെക്കാഡം ടാറിങിന് 1.40 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അഡ്വ. സണ്ണിജോസഫ് എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡ് നവീകരണത്തിന് പണം അനുവദിച്ചത്. ഇരിട്ടി-പേരാവൂര്‍ റൂട്ടില്‍ നിന്നു മലയോര ഹൈവേയിലേക്ക് പ്രവേശിക്കാനുള്ള എളുപ്പവഴിയാണ് ഹാജിറോഡ്-അയ്യപ്പന്‍കാവ് റോഡ്. വീതികുറഞ്ഞ റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇതുവഴിയുള്ള വാഹന ഗതാഗതവും ശുഷ്‌കമായിരുന്നു. ആറളം പാലം-അയ്യപ്പന്‍ കാവ് വഴി കടന്നുപോകുന്ന മലയോര ഹൈവേയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇതുവഴി സാധിക്കും.
ജനകീയ കമ്മിറ്റി രൂപീകരണം അഡ്വ. സണ്ണിജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി റഷീദ്, വാര്‍ഡ് അംഗം ബി. മിനി, എം.എം നൂര്‍ജഹാന്‍, ജി.വി അജിത്ത് കുമാര്‍, സനില, ഒ. ഹംസ, കെ.വി സത്താര്‍, സി. ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."