സി.പി.എം ജില്ലാസമ്മേളനം ജനുവരിയില്‍
കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനം ജനുവരി 19, 20, 21 തിയതികളില്‍ കണ്ണൂരില്‍ നടക്കും. പ്രതിനിധി സമ്മേളനം, ബഹുജനറാലി, സെമിനാറുകള്‍, പുസ്തകമേള, പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15നും ഡിസംബര്‍ 25നും ഇടയില്‍ നടത്തും. ഈമാസം 15 മുതല്‍ 31 വരെയുള്ള തിയതികളില്‍ കാംപയിന്‍ സംഘടിപ്പിക്കും. കടബാധ്യതയുള്ള കര്‍ഷകര്‍ക്കു വായ്പാ ഇളവുകള്‍ അനുവദിക്കുക, ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കുകയെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം അടിയന്തിരമായി നടപ്പാക്കുക, ജി.എസ്.ടി നടപ്പാക്കിയതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന അധികഭാരം ഇല്ലായ്മ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 26നു വൈകുന്നേരം നാലിന് ലോക്കല്‍ കേന്ദ്രങ്ങളിലും ധര്‍ണ നടത്തും. 31ന് തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."