ദലിത് യുവതിക്കു മര്‍ദനം: നടപടി വേണമെന്നു കോണ്‍ഗ്രസ്
കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ദലിത് യുവതിയെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌ക്കരന്‍ മര്‍ദിച്ചെന്ന മാധ്യമ വാര്‍ത്തയില്‍ പൊലിസ് നടപടി സ്വീകരിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. സ്ത്രീകള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ഉണ്ടാകുന്ന എല്ലാ അതിക്രമങ്ങളിലും നടപടി സ്വീകരിച്ചുവെന്ന് വീമ്പുപറയുന്ന സി.പി.എമ്മും സംസ്ഥാന ഭരണനേതൃത്വവും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ ജനങ്ങള്‍ക്കു താല്‍പര്യമുണ്ട്. കുട്ടിമാക്കൂലില്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും ദലിതര്‍ക്കും നേരെ അതിക്രമങ്ങള്‍ നടന്നിരുന്നു.
സി.പി.എം നേതാവ് പരസ്യമായി ദലിത് സ്ത്രീയെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്ത ദലിത് പിന്നാക്ക ജനവിഭാഗങ്ങളോടു അവര്‍ കാണിക്കുന്ന സമീപനത്തിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."