18ന് സ്വകാര്യ ബസ് പണിമുടക്ക് സമരത്തിന്റെ ഭാഗമായി 16നു കലക്ടറേറ്റ് ധര്‍ണ നടത്തും
കണ്ണൂര്‍: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസുകള്‍ സംസ്ഥാന വ്യാപകമായി 18നു സൂചനാ പണിമുടക്ക് നടത്തും. സമരത്തിന്റെ ഭാഗമായി 16നു കലക്ടറേറ്റ് ധര്‍ണ നടത്തും.
സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരവും നടത്തും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് നിരക്ക് വര്‍ധന, 140 കിലോമീറ്റര്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേജ് ഗ്യാരേജുകള്ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കു സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഫെഡറേഷന്‍ ഭാരവാഹികളായ എം.വി വത്സലന്‍, കെ. ഗംഗാധരന്, കെ. രാജഗോപാല്‍, കെ. വേലായുധന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."