രാമപുരത്ത് ചീട്ടുകളി സംഘം പിടിയില്‍
രാമപുരം: ലക്ഷങ്ങള്‍ വച്ച് ചീട്ടുകളിച്ച സംഘം പിടിയിലായി. ഉഴവൂര്‍-കൂത്താട്ടുകുളം റോഡില്‍ പാറത്തോട് ഭാഗത്ത് മുപ്രാപ്പിള്ളില്‍ ജോയി എയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവിരന്നു മുപ്രാപ്പിള്ളില്‍ ഹില്‍ പാലസ് എ റിസോര്‍ട്ടില്‍ ചീട്ടുകളിച്ചവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് വിവിധ ജില്ലക്കാരായ 33 പേരുടെ സംഘത്തെ കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൊങ്ങമല വീട്ടില്‍ കെ.സി. ജോസഫ്, കരിങ്കും ഉറുമ്പില്‍ വീട്ടില്‍ സജീവ് എബ്രഹാം, കാഞ്ഞിരപ്പള്ളി കാലായില്‍ കാളകെട്ടി തോമസ്, കരിങ്കും നിരണംതൊട്ടിയില്‍ വീട്ടില്‍ സിബി, കരിങ്കും ചേലക്കല്‍ വീട്ടില്‍ രാജു, തൊടുപുഴ മണക്കാട് നെടിയശാല കണിയാര്‍കുഴിയില്‍ വീട്ടില്‍ സുരേഷ് ജേക്കബ്, കാഞ്ഞിരപ്പള്ളി ബംഗ്ലാവ്പറമ്പില്‍ വീട്ടില്‍ നവാസ്, അബദുല്‍കരീം, ഈരാറ്റുപേട്ട ലെക്കേമംഗലം വീട്ടില്‍ റഫീക്ക് തുടങ്ങിയവരെയാണ് കോട്ടയം പൊലിസ് പിടികൂടിയത്. റിസോര്‍ട്ടില്‍ പണംവച്ച് ചീട്ടുകളിക്കു െരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 9,69,700 രൂപ കളിസ്ഥലത്തു നിും പിടിച്ചെടുത്തു. ഇവര്‍ക്കെതിരേ രാമപുരം പൊലിസ് കേസെടുത്തു.
ഷാഡോ ടീമംഗങ്ങളായ എ.എസ്.ഐ മാരായ വിജയപ്രസാദ്, അജിത്, ജോളി, ലൂക്കോസ്, ഷിബുക്കുട്ടന്‍, എസ്.സി.പി.ഓമാരായ ബിജുമോന്‍ നായര്‍, സിനോയിമോന്‍ തോമസ്, സജി കുമാര്‍, സി.പി.ഓമാരായ രാജേഷ്, മനോജ്, അനൂപ്, അരു എന്നിവരും, രാമപുരം സബ് ഇന്‍സ്‌പെക്ടര്‍ മഞ്ജുദാസ്, ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, എസ്.സി.പി.ഓമാരായ അലക്‌സ്, ജോഷി, മണി, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."