HOME
DETAILS

യുവതിയെ കൊലപ്പെടുത്തിയത് ഏഴുമാസം മുന്‍പ്; യു.പിയെ ഞെട്ടിച്ച ഡോക്ടര്‍ അറസ്റ്റില്‍

  
backup
December 24 2018 | 18:12 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4

 

ഗൊരഖ്പൂര്‍: രഹസ്യമായി വിവാഹം കഴിച്ച യുവതിയെ ഡോക്ടറായ ഭര്‍ത്താവ് കൊലപ്പെടുത്തി. വിനോദയാത്രക്കെന്നുപറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.


ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങ് ആണ് ഭാര്യ രാഖി ശ്രീവാസ്തവയെ കൊലപ്പെടുത്തിയത്. ഏഴുമാസം മുന്‍പാണ് നേപ്പാളിലെ പൊഖ്‌റയില്‍ വച്ച് ഇവരെ കൊക്കയിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയത്. മറ്റൊരാളെ യുവതി വിവാഹം കഴിച്ചുവെന്നതാണ് ഡോക്ടറെ പ്രകോപിതനാക്കിയത്. യുവതി അസമിലാണെന്ന് കാണിക്കുന്നതിനായി ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ലൈവാക്കി വയ്ക്കുകയും ചെയ്തു.


യുവതി ജീവിച്ചിരിപ്പുണ്ടെന്നു കാണിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ട് ലൈവാക്കി നിലനിര്‍ത്തിയ ഡോക്ടറെ കഴിഞ്ഞ ദിവസമാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ സഹായികളായ പ്രമോദ് കുമാര്‍ സിങ്, ദേശ് ദീപക് നിഷാദ് എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു.


യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ വിവാഹം കഴിച്ച മനിഷ് സിന്‍ഹയെ പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.


എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്. നേപ്പാളിലെ പൊഖ്‌റയിലെത്തിയ പൊലിസ് കൊക്കയില്‍നിന്ന് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago