യൂത്ത് ലീഗ് യുവജനയാത്രക്ക് പ്രൗഢോജ്ജ്വല സമാപ്തി
തിരുവനന്തപുരം : യൂത്ത് ലീഗ് യുവജന യാത്രക്ക് തലസ്ഥാന നഗരിയില്‍ പ്രൗഢോജ്ജ്വല സമാപ്തി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ദുരന്തമുഖങ്ങളില്‍ കൈത്താങ്ങാകുന്നതിന് പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കിയ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ സമാപന വേദിയില്‍ നാടിന് സമര്‍പ്പിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി 15,000 വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പരേഡും നടന്നു.
വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരേ എന്ന പ്രമേയത്തില്‍ നവംബര്‍ 24ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഉദ്യാവാരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഇന്നലെ തലസ്ഥാന നഗരത്തില്‍ എത്തിയത്.
വൈകിട്ട് നാലു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിനു മുന്നില്‍നിന്ന് ആരംഭിച്ച വൈറ്റ് ഗാര്‍ഡ് പരേഡ് സമാപനവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. സമാപനസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു.
കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ, ജലസേചന വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ സമര്‍പ്പണം മുസ്‌ലിംലിഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സൗഹാര്‍ദ പ്രതിനിധിയായിരുന്നു.സപ്ലിമെന്റ് പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡോ.ശിതരൂര്‍ എം.പി പ്രമേയപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് , ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ. എം.ഷാജി എം.എല്‍.എ, യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, സംസ്ഥാന പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ പ്രസംഗിച്ചു. ബീമാപ്പള്ളി റഷീദ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."