കേന്ദ്ര മന്ത്രിസഭയില്‍ ജെ.ഡി.യുവിനും പ്രാതിനിധ്യം ലഭിക്കും മന്ത്രിമാരില്‍ ഒരാള്‍ കാബിനറ്റ് റാങ്കില്‍
പട്ന: മഹാസഖ്യത്തെ പിളര്‍ത്തി നിതീഷിന്റെ നേതൃത്വത്തില്‍ ജെ.ഡി.യുവിലെ ഒരു വിഭാഗം ബി.ജെ.പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് നന്ദിസൂചകമായി കേന്ദ്രത്തില്‍ രണ്ട് മന്ത്രിസ്ഥാനം ബി.ജെ.പി വാഗ്ദാനം ചെയ്തു.
നിതീഷിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ എന്‍.ഡി.എയില്‍ ഘടകകക്ഷിയാക്കാമെന്ന് അമിത്ഷാ നല്കിയ ഉറപ്പിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയില്‍ രണ്ട് മന്ത്രി സ്ഥാനം നല്‍കാമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കിയത്. ഓഗസ്റ്റ് 19ന് പട്നയില്‍ നടക്കുന്ന ജെ.ഡി.യു ദേശീയ എക്സിക്യൂട്ടിവ് യോഗത്തിനു ശേഷം എന്‍.ഡി.എ ഘടക കക്ഷിയാകുന്നതോടെയായിരിക്കും മന്ത്രി സ്ഥാനം ലഭിക്കുകയെന്നാണ് വിവരം.
ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ എന്‍.ഡി.എ ഘടക കക്ഷിയാക്കാമെന്ന കാര്യം ചര്‍ച്ചക്കുവന്നാല്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായി അനുകൂലിക്കാന്‍ നേതാക്കള്‍ തയാറാണെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. എന്‍.ഡി.എ ഘടകകക്ഷിയായാല്‍ അത് ബിഹാറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ സംഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനത്തില്‍ ജെ.ഡി.യുകൂടി ഉള്‍പ്പെടുമ്പോള്‍ ഇതിലൊന്ന് കാബിനറ്റ് റാങ്കായിരിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിക്ക് ലോക്സഭയില്‍ രണ്ടും രാജ്യസഭയില്‍ ഒന്‍പതും അംഗങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."