HOME
DETAILS

ഓക്‌സിജന്‍ ക്ഷാമം; മുന്നറിയിപ്പ് അവഗണിച്ചു

  
backup
August 12 2017 | 19:08 PM

%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


ഗൊരഖ്പൂര്‍: കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ 63 കുട്ടികള്‍ മരിക്കാനിടയായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന് ക്ഷാമം നേരിടുന്ന കാര്യം ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറെ ഓക്‌സിജന്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ജീവനക്കാര്‍ അറിയിച്ചിരുന്നതായി വിവരം.
ദ്രവീകൃത ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലെന്നും ഇത് ലഭ്യമാക്കിയിട്ടില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയുണ്ടാകുമെന്നും അറിയിച്ച് ജീവനക്കാര്‍ അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. രണ്ട് കത്തുകളാണ് ജീവനക്കാര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയത്. രണ്ട് കത്തുകള്‍ക്കും മറുപടി നല്‍കാന്‍ ഓഫിസര്‍ തയാറായിട്ടില്ലെന്ന് ഓക്‌സിജന്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ജീവനക്കാര്‍ പറയുന്നു.
ജാപ്പനീസ് എന്‍സഫലൈറ്റിസ്(ജെ.ഇ), മസ്തിഷ്‌കജ്വരം(അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ) എന്നീ അസുഖങ്ങള്‍ ബാധിച്ച് നൂറുകണക്കിന് കുട്ടികളാണ് ഇവിടെ ചികിത്സക്ക് എത്താറുള്ളത്. മഴക്കാലത്താണ് രോഗം കൂടുതലായും ഉണ്ടാകുന്നത്. രോഗാണുക്കള്‍ പകരുന്നത് വെള്ളത്തിലൂടെയാണ്. മഴക്കാലമായാല്‍ നൂറുകണക്കിന് പേരാണ് രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് എട്ടുവരെ 476 രോഗികളാണ് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതില്‍ കൂടുതല്‍ പേരും കുട്ടികളാണ്. ഇവരില്‍ 117 പേര്‍ മരിക്കുകയും ചെയ്തു.
68 ലക്ഷം രൂപയാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് നല്‍കാനുള്ളത്. എന്നാല്‍ ഇവരുമായി ആശുപത്രി കരാറിലൊന്നും എത്തിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.
അതിനിടയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അധികാരത്തിലേറാനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പിയ്‌ക്കെതിരേ തിരിഞ്ഞുകൊത്തുകയാണ്. ഗൊരഖ്പൂരില്‍ പുതിയ എ.ഐ.ഐ.എം.എസ് തുടങ്ങാനായി 1700 കോടി രൂപ അനുവദിക്കുമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. മസ്തിഷ്‌കജ്വരം തടയുന്നതിനുള്ള പ്രത്യേക പദ്ധതിയും ആരംഭിക്കുമെന്നു ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു. ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ രോഗികളുടെ ബാഹുല്യം കുറക്കുന്നതിനായി രോഗം കണ്ടുവരുന്ന ഇടങ്ങളില്‍ 100 ക്ലിനിക്കുകള്‍ തുടങ്ങുമെന്നതും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയമായിരുന്നു.
എന്നാല്‍ അധികാരത്തിലേറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഗൊരഖ്പൂരില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ 2014 ഡിസംബറില്‍ ആരോഗ്യ സെക്രട്ടറി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ പഠന റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. അതിനിടയില്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന സ്വകാര്യ ഏജന്‍സി ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തി.

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago