മേലാങ്കോട്ട് സാഹിത്യസ്പര്‍ശം സര്‍ഗപാഠശാലക്ക് നാളെ തുടക്കമാവും
കാഞ്ഞങ്ങാട്: എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ സമഗ്ര ശിക്ഷാ അഭിയാന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യ സ്പര്‍ശം സര്‍ഗപാഠശാല യ്ക്ക് നാളെ തുടക്കമാവുമെന്ന് പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ജയന്‍ മാങ്ങാട്, ജി. ജയന്‍,ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ..വി.സുധ, കലാമണ്ഡലം ശിവ പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 മുതല്‍ 28 വരെ നടക്കുന്ന പാഠശാലയില്‍ ഇ.പി രാജഗോപാലന്‍, പി.എന്‍ ഗോപീകൃഷ്‌നണന്‍, മാങ്ങാട് രത്‌നാകരന്‍, വിനോയ് തോമസ്, സന്തോഷ് ഏച്ചിക്കാനം, വി.എസ്.അനില്‍കുമാര്‍, എന്‍.ശശിധരന്‍, ഡോ.എ.എം.ശ്രീധരന്‍, ഡോ.ഇ.ഉണ്ണികൃഷ്ണന്‍ ,തുടങ്ങിയ പ്രഗത്ഭരായ എഴുത്തുകാര്‍ മൂന്നു ദിവസങ്ങളില്‍ 'ക്ലാസെടുക്കും.ശിവകുമാര്‍ കാങ്കോല്‍ നേതൃത്വം കൊടുക്കുന്ന സര്‍ഗ പാഠശാലയില്‍ മലയാളത്തിലെ അമ്പതോളം എഴുത്തുകാര്‍ സംബന്ധിക്കും. ഇതിനു പുറമെ ഇരുപത് ചിത്രകാരന്മാര്‍ വിവിധ സമയങ്ങളില്‍ ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നിറം പകരും.ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ സാഹിത്യം പ്രധാന വിഷയമാകയാല്‍ കഥാകൃത്തുക്കളും നോവലിസ്റ്റുകളും കവികളും വന്ന് പ്രൈമറി വിദ്യാര്‍ഥികളിലേക്ക് നേരിട്ട് എത്തിക്കുന്ന എഴുത്തകം പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തില്‍ പുതിയ അനുഭവമാകും.ശിവകുമാര്‍ കാങ്കോല്‍, പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവരടങ്ങിയതാണ് ക്യാംപിന്റെ ഡയരക്ടര്‍ ബോര്‍ഡ്.പ്രസ്‌ഫോറത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ സ്പര്‍ശം സര്‍ഗ പാഠശാലയുടെ പ്രചരണാര്‍ഥം തയ്യാറാക്കിയ എംബ്ലം പ്രസ് ഫോറം സെക്രട്ടരി ടി.കെ.നാരായണന്‍ സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലമിന് നല്‍കി പ്രകാശനം ചെയ്തു.ആര്‍ടിസ്റ്റ് സചീന്ദ്രന്‍ കാറഡുക്കയാണ് എംബ്ലം രൂപകല്പന ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."