ആസ്‌ത്രേലിയയില്‍ അഭയാര്‍ഥി കുട്ടികള്‍ക്ക് പീഡനം
സിഡ്‌നി: ആസ്‌ത്രേലിയയില്‍ അഭയം തേടിയെത്തിയ കുട്ടികളെ ജയിലുകളില്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി വാര്‍ത്ത. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 2,000 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദി ഗാര്‍ഡയന്‍ റിപ്പോര്‍ട്ട് ചെയ്തു. നൗറുവിലെത്തുന്ന അഭയാര്‍ഥികള്‍ക്കുള്ള ജയിലിലാണിത്. സൗത്ത് പസഫിക് ദ്വീപിലെ ജയിലിലാണ് അഭയാര്‍ഥി കുട്ടികള്‍ പീഡനത്തിന് ഇരയായത്.
കുട്ടികളെ പൊള്ളിച്ച പാടുകളുടെ ചിത്രങ്ങളും പത്രം പുറത്തുവിട്ടു. ഗാര്‍ഡിയന്‍ ചോര്‍ത്തിയ രേഖകളിലാണ് അഭയാര്‍ഥികള്‍ നേരിടുന്ന ഞെട്ടിക്കുന്ന പീഡനങ്ങള്‍ വിവരിക്കുന്നത്.
2013 ഓഗസ്റ്റ് മുതല്‍ 2015 ഒക്ടോബര്‍ വരെയുള്ള രേഖകളാണ് പുറത്തുവന്നത്. നൗറുവിലെത്തുന്ന 500 അഭയാര്‍ഥികളില്‍ 20 ശതമാനം കുട്ടികളും കടുത്ത പീഡനത്തിനിരയായി. കുട്ടികള്‍ മര്‍ദനത്തിന് ഇരയായതിന്റെ 59 കേസുകളും ഏഴ് ലൈംഗിക പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജയില്‍ ഗാര്‍ഡുകളാണ് കുട്ടികളെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചത്. ചില ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ അജ്ഞാതരായ പുരുഷന്മാരാണ്. പ്രായപൂര്‍ത്തിയാകാത്ത 159 കുട്ടികളെ സ്വയം പരുക്കേല്‍പ്പിച്ചു.
ആസ്‌ത്രേലിയന്‍ എമിഗ്രേഷന്‍ നയത്തിനു വിരുദ്ധമായി എത്തുന്ന അനധികൃത കുടിയേറ്റക്കാരെയാണ് ജയിലുകളില്‍ പാര്‍പ്പിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് സൗകര്യം ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ആസ്‌ത്രേലിയന്‍ അധികൃതരുടെ ക്രൂരത. അഭയാര്‍ഥികളെ നൗറു,പാപ്പുവ ഗുനിയയിലെ മാനുസ് ദ്വീപിലെ മറ്റൊരു ജയില്‍ എന്നിവിടങ്ങളിലാണ് പാര്‍പ്പിക്കുന്നത്. നേരത്തെ യു.എന്‍ മനുഷ്യാവകാശ സംഘടന അഭയാര്‍ഥികളെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ഈമാസം ആദ്യം നൗറുവിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ ആംനെസ്റ്റി റോയല്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണത്തെ ആസ്‌ത്രേലിയന്‍ എമിഗ്രേഷന്‍ വിഭാഗം തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."