HOME
DETAILS

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

  
Web Desk
September 19, 2024 | 5:02 AM

Hezbollah Retaliates Against Israel Following Beirut Pager and Walkie-Talkie Explosions

ബെയ്‌റൂത്ത്: ലബനാനിലെ പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്‌റാഈല്‍ പീരങ്കി പടക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രതികരിച്ചു. പേജര്‍, വാക്കിടോക്കി സ്‌ഫോടനത്തിന് നല്‍കുന്ന ആദ്യ തിരിച്ചടിയാണിത്. ും പിന്തുണ നല്‍കും. 'പേജര്‍ കൂട്ടക്കൊല'യ്ക്കുള്ള തിരിച്ചടി ഇനി വരാനിരിക്കുന്നേ ഉള്ളുവെന്നും ഹിസ്ബുല്ല ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കുന്നു. ഇതൊന്നും കാട്ടി തങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കണ്ട ഹമാസിന് നല്‍കുന്ന പിന്തുണ ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ഹിസ്ബുല്ല ആവര്‍ത്തിച്ചു. വടക്കന്‍ ഇസ്‌റാഈലിലേക്ക് പത്ത് റോക്കറ്റുകളാണ് ഇപ്പോള്‍ തൊടുത്തു വിട്ടത്. 

ഏറ്റവും വലിയ സുരക്ഷാ ലംഘനമാണ് ഉണ്ടായതെന്ന് ഹിസ്ബുല്ല പ്രതിനിധി പ്രതികരിച്ചു. പേജര്‍, വാക്കിടോക്കി സ്‌ഫോടനങ്ങളിലായ 34 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനം പുറത്തു വന്ന കണക്കുകള്‍. 3250 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല. ബെയ്‌റൂത്തിലെ ആശുപത്രികള്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മിക്കവര്‍ക്കും കണ്ണിനാണ് സാരമായി പരുക്കേറ്റിരിക്കുന്നത്. പലരുടെയും കൈകള്‍ അറ്റുപോയ നിലയിലാണ്. 

കഴിഞ്ഞ ദിവസമാണ് ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുല്ല ആശയ വിനിമയത്തിനുപയോഗിക്കുന്ന 'പേജറു'കള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത്. ഇസ്‌റാഈല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ നിര്‍ദ്ദേശപ്രകാരം അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് പേജറുകളിലേക്ക് മാറിയത്. 

തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് ഹിസ്ബുല്ല പേജറുകള്‍ വാങ്ങി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്നാണ് തായ്‌വാന്‍ കമ്പനി പൊട്ടിത്തെറിക്ക് പിന്നാലെ പ്രതികരിച്ചത്.


ബുഡാപെസ്റ്റില്‍ ബി.എ.സി എന്നത് കടലാസു കമ്പനിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലാസ് ഡോറില്‍ എ4 കടലാസില്‍ പേരെഴുതി ഒട്ടിച്ചതാണ് ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയുടെ ഓഫിസ്. തിരക്കേറിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണിത്. യുനെസ്‌കോ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ ഉപദേശകനാണ് കമ്പനിയുടെ സി.ഇ.ഒ എന്നാണ് ലിങ്ക്ഡിനിലെ പ്രൊഫൈല്‍ പറയുന്നത്.

പേജറുകളില്‍ സ്‌ഫോടക വസ്തുവുള്ള ബോര്‍ഡ് മൊസാദ് കയറ്റിയെന്നാണ് ലബനീസ് സുരക്ഷാ ഏജന്‍സി പറയുന്നത്. ഈ ഇലക്ട്രോണിക് ബോര്‍ഡിലെ കോഡിങ് വഴിയാണ് ഹാക്കിങ് നടത്തി ഒരേസമയം സ്‌ഫോടനമുണ്ടാക്കിയത്. മൂന്ന് ഗ്രാം വരെ സ്‌ഫോടക വസ്തു ഇത്തരത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. 300 പേജറുകളാണ് പൊട്ടിത്തെറിച്ചത്.  മാസങ്ങള്‍ക്ക് മുന്‍പ്  ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയില്‍ മൊസാദ് നിരീക്ഷണം നടത്തുന്ന വിവരം ഹിസ്ബുല്ലയുടെ ഇന്റലിജന്‍സിന് ലഭിച്ചിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  3 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  3 days ago
No Image

ആർടിഎ ഫീസുകളിൽ 50 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന സമൂഹ മാധ്യമ പരസ്യങ്ങൾ വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

എസ്.ഐ.ആറിനെതിരെ  മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍ 

National
  •  3 days ago
No Image

സഞ്ജു സാംസൺ പടിയിറങ്ങി; ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെ ആര് നയിക്കും?

Cricket
  •  3 days ago
No Image

പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉ​ഗ്രൻ പരിപാടികൾ

uae
  •  3 days ago
No Image

 ബിഹാറില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പത്താമതും മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാര്‍

National
  •  3 days ago
No Image

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

crime
  •  3 days ago
No Image

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

uae
  •  3 days ago
No Image

മെസ്സി മുതൽ ചെൽസി സഹതാരങ്ങൾ വരെ; എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട 5 കളിക്കാർ

Football
  •  3 days ago