ചങ്ങനാശ്ശേരി ജലോത്സവം ഇക്കൊല്ലവും നടക്കാനിടയില്ല
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മനക്കച്ചിറ ജലോത്സവം ഇക്കൊല്ലവും നടന്നേക്കില്ലെന്ന് സൂചന. സാധാരണയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളോടുകൂടി നടത്തി വന്നിരുന്ന ജലോല്‍സവം സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍പോലും ഇതുവരെയും ആരംഭിച്ചിട്ടില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അംബേദ്കര്‍ വള്ളംകളി എന്ന പേരില്‍ ചങ്ങനാശ്ശേരിയിലേയും പൂവം ഭാഗത്തേയും ജലോത്സവപ്രേമികള്‍ ഒത്തുചേര്‍ന്നു തുടക്കം കുറിച്ച ജലോത്സവം ഏതാനും വര്‍ഷം നടത്തിയെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.
തോട്ടില്‍ അടിഞ്ഞുകൂടുന്ന പോളയും പായലും നീക്കം ചെയ്യുന്നതിനും തോിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനും വര്‍ഷംതോറും വന്‍തുക ചെലവഴിക്കേണ്ടിവരുന്നു എന്ന കാരണത്താലായിരുന്നു ഇത് നിര്‍ത്തലായത്.
എന്നാല്‍ പിന്നീട് നാലുവര്‍ഷം മുമ്പ് മാധ്യമങ്ങളും സാമൂഹിക-സാസംക്കാരിക രംഗത്തുള്ളവരും ജലോത്സവപ്രേമികളുമെല്ലാം ഒത്തൊരുമിച്ച് ആവശ്യപ്പെടുകയും തുടര്‍ന്നു നഗരസഭ മുന്‍കയ്യെടുത്തു സ്വാഗതസംഘം രൂപീകരിച്ചു ജലോത്സവം ആരംഭിക്കുകയും ചെയ്തു. ജനപിന്തുണകൊണ്ട് ഏറെ ശ്രദ്ധേയവുമായിരുന്നു ഈ ജലോത്സവം.
എന്നാല്‍ ഓരോവര്‍ഷവും ജലോത്സവം നടക്കുന്നതിനു മുമ്പായി പോള നീക്കം ചെയ്യന്‍ ലവക്ഷങ്ങള്‍ വീണ്ടും ചെലവഴിക്കേണ്ടിവരുന്നതു അഴിമതിക്കു സാഹചര്യമൊരുക്കുമെന്ന ആക്ഷേപം ഉയരുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വള്ളംകളി ഉപേക്ഷിക്കുകയായിരുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ലക്ഷങ്ങള്‍ ചലവഴിച്ചായിരുന്നു ഓരോവര്‍ഷവും പോളകളും മറ്റും നീക്കം ചെയ്തിരുന്നത്.
കൂടാതെ സി.എഫ് തോമസ് എം.എല്‍.എയും നഗരസഭയും ഇതിനായി മുന്‍കയ്യെടുത്തിരുന്നു. എന്നാല്‍ ഇത് നിരന്തരം വിമര്‍ശനത്തിനു ഇടയാകാതിരിക്കാന്‍ സ്ഥിരമായി പായലും പോളയും നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.
കൂടാതെ ഇതിനായിഗ്രീന്‍ സേന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ വിവിധ തോടുകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ മനക്കച്ചിറയാറ്റില്‍ എത്താതിരിക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനുംപുറമെ ജലോത്സവത്തിനായി ആറ്റിലെ ആഴം വര്‍ദ്ധിപ്പിക്കാനും നടപടികളും സ്വീകരിച്ചിരുന്നു. എന്നാല്‍ എല്ലാം വള്ളംകളി കഴിയുന്നതോടെ അ്‌സ്തമിക്കുകയും വീണ്ടും പഴയപടി മനക്കച്ചിറയാറ് ആകുകയുംചെയ്യുകയായിരുന്നു പതിവ്.
തോട്ടിലെ പോളനീക്കം ചെയ്യാന്‍ സ്ഥിരം സംവിധാനം ഒരുക്കുമെന്നും പറഞ്ഞിട്ടു അതും നടപ്പായില്ല. തന്നെയുമല്ല കേരളത്തിലെ എല്ലാ ജലോത്സവങ്ങളും സമാപിച്ചശേഷം ഇതു നടത്തുമ്പോള്‍ ഈ വള്ളംകളിക്കുമാത്രമായി വള്ളങ്ങള്‍ വീണ്ടും സജ്ജമാക്കാന്‍ കളിവള്ള ഉടമകളും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തില്‍ നേരത്തെ വള്ളംകളി നടത്താനും നീക്കങ്ങള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.
എന്നാല്‍ ഇത്തവണ നേരത്തെതന്നെ മനക്കച്ചിറയിലെ പോളയും പായലും മറ്റും നീക്കം ചെയ്തുകഴിഞ്ഞെങ്കിലും ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മനക്കച്ചിറ ജലോത്സവം നടത്താന്‍ ഇനിയും തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തവണയും ജലോത്സവം നടക്കാനുള്ള സാഹചര്യവും ഇല്ലാതാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."