ലഹരി വിരുദ്ധ പൊതു യോഗം നടത്തി
മുട്ടില്‍: കേരള വ്യാപാരി ഏകോപന സമിതി ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് ശുചീകരണവും ലഹരി വിരുദ്ധ പൊതുയോഗവും നടത്തി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം ഉദ്ഘാടനം ചെയ്തു.
ഒ. അമ്മദ് കോയ പതാക ഉയര്‍ത്തി. പ്രസിഡന്റ് അഷ്റഫ് കൊട്ടാരം അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സുകുമാരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോണ്സണ് നേതൃത്വം നല്കി. കേരള മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ് ഡോ. യൂസഫ് മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി.
ഡോ. ഫാ. തോമസ് തേരകം, സിവില്‍ എക്സൈസ് ഓഫിസര്‍ ജോഷി തുമ്പാനം, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ക്ലാസെടുത്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കൃഷ്ണകുമാര്‍ അമ്മാത്തുവളപ്പില്‍, എന്‍.ബി ഫൈസല്‍, ജോയി തൊട്ടിത്തറ, സി നൂറുദ്ദീന്‍, ന്യൂട്ടണ്‍ പി.വി മുഹമ്മദ് പഞ്ചാര, എ.എം.എ സിദ്ദീഖ്, ജോര്‍ജ് കുട്ടി, മുഹമ്മദ് ഷാ മാസ്റ്റര്‍, അഷ്കര്‍ മാസ്റ്റര്‍, അനില്‍ കുമാര്‍, പി.എ സലീം, ടി രാമചന്ദ്രന്, ഹംസത്ത് വടകര, പി.എ ജഷീര്‍, റഫീഖ് അനുഗ്രഹ, സിബി നെല്ലികുന്നേല്, ബി മുഹമ്മദ്, എ.ജെ ജോണ്സണ്, കെ.പി ഫിറോസ്, ഷാനവാസ് ഗാലക്സി, സെക്രട്ടറി കെ.സി മുസ്തഫ, എം.ജെ തോംസണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."