സഊദി തൊഴില്‍ പ്രശ്‌നം: ആദ്യ സംഘം ഇന്ന് നാട്ടിലെത്തും
റിയാദ്: തൊഴില്‍ പ്രശ്‌നത്തില്‍ പെട്ട് സഊദിയില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. 25 പേരടങ്ങുന്ന സംഘം ജിദ്ദയില്‍ നിന്നും സഊദി എയര്‍ വിമാനത്തില്‍ വൈകീട്ട് ഡല്‍ഹിയിലാണ് എത്തുക.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു രാവിലെ 10.20ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിക്കുന്ന തൊഴിലാളികള്‍ വൈകിട്ട് ആറിനാണ് ഡല്‍ഹിയിലെത്തുക. ഇവരുടെ യാത്രാരേഖകളും ടിക്കറ്റുകളും തയാറായിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലെത്തി യാത്രക്ക് തയാറെടുക്കുന്ന തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.
ആദ്യസംഘത്തില്‍ മലയാളികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് യാത്ര ഒരുങ്ങുന്നത്. കൂടുതല്‍ പേരുടെ യാത്രാരേഖകള്‍ ഇന്നു രാത്രി ശരിയാവുകയാണെങ്കില്‍ മടങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ഇരുനൂറോളം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്.
ഇവരുടെ മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നേടി നാട്ടിലേക്ക് യെ അയക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് ഇവര്‍ അധികാരപത്രം നല്‍കിയിട്ടുണ്ട്.
എന്നാല്‍, പാസ്‌പോര്‍ട് കൈവശം ഇല്ലാത്തവര്‍ക്ക് കമ്പനികളില്‍ നിന്നു ഇവ വാങ്ങി നല്‍കാന്‍ എംബസി ശ്രമം തുടങ്ങിയിട്ടുണ്ട്. ശമ്പളം മുടങ്ങി ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടര്‍ന്ന് സഊദി ഭരണകൂടം അനുയോജ്യമായ നിലപാട് സ്വീകരിക്കുകയായിരുന്നു. സഊദി ഓജര്‍ കമ്പനി തൊഴിലാളികളാണ് നാട്ടിലേക്ക് തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."