പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളില്‍ 56 വിജിലന്‍സ് കേസുകളുണ്ടെന്ന് ജി.സുധാകരന്‍
തിരുവനന്തപുരം: പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളിലായി 56 വിജിലന്‍സ് കേസുകള്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പരസ്യമായി ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.
റോഡുകളും മേല്‍പ്പാലങ്ങളും അണ്ടര്‍പാസുകളുമുള്‍പ്പടെ 14,219 കോടി രൂപയുടെ അടിസ്ഥാന വികസനം ഈവര്‍ഷം നടപ്പാക്കും. കെ.എസ്.ടി.പിക്ക് കീഴില്‍ 2304 കോടി ചെലവില്‍ 11 റോഡുകള്‍ പുനര്‍നിര്‍മാണം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വികസനത്തോനുബന്ധിച്ച് 90 കോടി ചെലവില്‍ 25 റോഡുകള്‍ പുനര്‍നിര്‍മിക്കും. അമ്പലപ്പുഴ-തിരുവല്ല മാതൃകാറോഡ് ഉടന്‍ നിര്‍മിക്കും. ശബരിമലയ്ക്ക് സമീപമുള്ള മൂന്നു മണ്ഡലങ്ങള്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണത്തിന് റബറും പ്ലാസ്റ്റിക്കും കയറും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു നിയമസഭാ മണ്ഡലത്തില്‍ ശരാശരി രണ്ടു മുതല്‍ മൂന്നു കോടിരൂപ ചെലവിടുന്ന തരത്തില്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ തുല്യനീതിയിലാണ് വകുപ്പ് പണം ചെലവിടുന്നത്. എല്ലാ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസുകളിലും സോണല്‍ ഓഫിസുകളിലും പരാതി സെല്ലുകള്‍ സ്ഥാപിക്കും. വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിങും നടപ്പാക്കും. റോഡുകള്‍ക്ക് ആദ്യമായി മെയിന്റനന്‍സ് പോളിസി നടപ്പാക്കും.
വികസിത രാജ്യങ്ങളിലുള്ളതുപോലെ മൂന്നു വര്‍ഷത്തെ ലയബിലിറ്റി കോണ്‍ട്രാക്ടിനോടൊപ്പം നാലു വര്‍ഷം മെയിന്റനന്‍സ് കോണ്‍ട്രാക്ടും നടപ്പാക്കും. മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റോഡുകള്‍ കുത്തിപ്പൊളിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ സമീപനം റോഡ് നിര്‍മാണത്തില്‍ തുടരില്ല.
ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ മറവില്‍ സാമ്പത്തികലാഭം മാത്രമാണ് ലക്ഷ്യമിട്ടതെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരേ സാമ്പത്തിക ആരോപണമുന്നയിക്കാന്‍ താനില്ലെന്നും മന്ത്രി പറഞ്ഞു.
ടോള്‍ബൂത്തുകളെ പ്രോത്സാഹിപ്പിക്കില്ല. പണം തട്ടിയെടുക്കുന്ന ഇത്തരം ടോളുകളെ നിയമപരമായി എങ്ങനെ ഒഴിവാക്കാം എന്നുള്ളതും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഭരണകക്ഷി എം.എല്‍.എമാരുടെ ബിനാമികളാണ് ടോളുകളില്‍ ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡ് വെട്ടിപ്പൊളിച്ചാല്‍ പിടിവീഴും
സ്വന്തംലേഖിക
തിരുവനന്തപുരം: സ്വകാര്യ ടെലികോം കമ്പനികളുടെ റോഡ് വെട്ടിപ്പൊളിച്ചുള്ള പരിപാടികള്‍ ഇനി നടക്കില്ല. ടെലികോം ഉള്‍പ്പെടെയുള്ള വന്‍കിട സ്വകാര്യ കമ്പനികള്‍ പൈപ്പിടാനായി റോഡ് വെട്ടിപ്പൊളിക്കുന്നതിനു കൂട്ടുനില്‍ക്കാനാവില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ പല സ്വകാര്യകമ്പനികള്‍ക്കും പൈപ്പിടാന്‍ അനുമതി നല്‍കിയിരുന്നു. അതുവഴി സര്‍ക്കാരിനും വകുപ്പിനും വന്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇനിമുതല്‍ അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടാല്‍ അത് കുറ്റകരമായിരിക്കുമെന്നും പൈപ്പിടണമെങ്കില്‍ വകുപ്പുമായി നേരിട്ട് ചര്‍ച്ച നടത്തി അപേക്ഷ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
റോഡുകള്‍ വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് ന്യായമായ പണം നല്‍കണമെന്നും കോണ്‍ട്രാക്ടില്‍ ഒപ്പുവച്ച് ഒരു തവണമാത്രം പണം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."