HOME
DETAILS

സ്റ്റേ നീങ്ങിയിട്ടും പ്രൈമറി അധ്യാപക റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നില്ല

  
backup
December 27 2018 | 20:12 PM

%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0

 

ചെറുവത്തൂര്‍: ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്തി കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍. സ്റ്റേ നീങ്ങിയിട്ടും പ്രൈമറി അധ്യാപക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് ആക്ഷേപം.
സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ 6,326 ഒഴിവുകളില്‍ സ്ഥിരം അധ്യാപകരില്ലാത്ത സ്ഥിതി നിലനില്‍ക്കുമ്പോഴും കെ ടെറ്റ് വിഷയത്തില്‍ കുടുങ്ങിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം പ്രതിസന്ധിയിലായിരുന്നത്. അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യത ബാധകമാക്കാത്തതിനെതിരേ ഒരു കൂട്ടം ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമന നടപടികള്‍ സ്റ്റേ ചെയ്തു. തൃശൂര്‍ ജില്ലയിലെ റാങ്ക് ലിസ്റ്റ് മാത്രമാണ് പി.എസ്.സിക്ക് പുറത്തിറക്കാനായത്.
എന്നാല്‍ ഡിസംബര്‍ 21ന് ഹൈക്കോടതി ഉപാധികളോടെ റാങ്ക് ലിസ്റ്റ് പ്രസിസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സ്റ്റേ നീക്കി. 2016 ഓഗസ്റ്റ് 30നാണു സംസ്ഥാനത്ത് സര്‍ക്കാര്‍ അധ്യാപകരാകാനുള്ള യോഗ്യതയില്‍ കെ ടെറ്റ് കൂടി ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയത്.
അതിനു മുന്‍പുള്ള ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് തടസമില്ലെന്നും, ശേഷമുള്ള ഒഴിവുകളിലെ നിയമനം ട്രൈബ്യൂണല്‍ അന്തിമ വിധിക്കു ശേഷമേ നടത്താവൂ എന്നതാണ് സ്റ്റേ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് അടുത്ത ദിവസം തന്നെ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. പി.എസ്.സി ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വെബ്‌സൈറ്റില്‍ പരിശോധന നടത്തിയാല്‍ മതിയെന്നുമാണ് മറുപടി ലഭിച്ചത്.
എന്നാല്‍ ഇന്നലെ വൈകിട്ടുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലായത്. റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ അനാവശ്യ കാലതാമസം ഉണ്ടാക്കിയാല്‍ പ്രക്ഷോഭത്തിനൊരുങ്ങാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  an hour ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago