HOME
DETAILS

തിരുവമ്പാടി വിമാനത്താവളം വികസന സെമിനാര്‍; ചര്‍ച്ചകള്‍ വികസനോന്മുഖം

  
backup
August 14 2017 | 02:08 AM

thiruvambadi-airport-is-a-reality-suprabhaatham-seminar


തിരുവമ്പാടി: 'തിരുവമ്പാടി വിമാനത്താവളത്തിന് ചിറകു മുളക്കുമോ' പ്രമേയത്തില്‍ സുപ്രഭാതം സംഘടിപ്പിച്ച വികസന സെമിനാര്‍ വികസനോന്മുഖമായ ചര്‍ച്ചകളും വിശകലനങ്ങളും കൊണ്ട് അര്‍ഥപൂര്‍ണമായി. സങ്കുചിതമായ രാഷ്ട്രീയ, വ്യക്തി താല്‍പര്യങ്ങള്‍ക്ക് അടിപ്പെടാതെ നാടിന്റെ വികസനത്തിന് പുരോഗമനത്തിന്റെ പുതിയ പാതകള്‍ വെട്ടിപ്പിടിക്കാന്‍ മലയോരമൊന്നാകെ തിരുവമ്പാടിയിലെ സെമിനാര്‍ ഹാളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മതനേതാക്കളും സംഗമിച്ച വേദിയില്‍ വിമാനത്താവളത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും എത്തി. വിമാനത്താവളം എന്ന ലക്ഷ്യത്തിനായി ഒരുമിച്ചു മുന്നേറാനുള്ള ദൃഢപ്രതിജ്ഞ എടുത്താണ് എല്ലാവരും മടങ്ങിയത്.


എം.ഐ ഷാനവാസ് എം.പി


തിരുവമ്പാടി: വിമാനത്താവളം വന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന പ്രചാരണം ശരിയല്ലെന്നും ടേബിള്‍ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിന്റെ വികസനത്തിനു തടസങ്ങള്‍ നിരവധിയുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി ഞാന്‍ തിരുവമ്പാടി വിമാനത്താളത്തിന്റെ വിഷയം സംസാരിച്ചിരുന്നു. കേരള സര്‍ക്കാര്‍ സ്ഥലം നല്‍കിയാല്‍ തുടര്‍ നടപടികള്‍ക്കു കേന്ദ്രം തയാറാണെന്ന മറുപടിയാണ് എനിക്കു ലഭിച്ചത്. ഈ ആവശ്യാര്‍ഥം ഡല്‍ഹിയില്‍ കാണേണ്ടവരെയെല്ലാം പോയി കാണും.
പിണറായി വിജയനുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒന്നു വിചാരിച്ച് തുനിഞ്ഞിറങ്ങിയാല്‍ അതു നടത്താന്‍ ഇച്ഛാശക്തിയുള്ള അപൂര്‍വം നേതാക്കളിലൊരാളാണ് അദ്ദേഹമെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു. കെ.എന്‍.എസ് മൗലവി, സുബൈര്‍ നെല്ലിക്കാപറമ്പ്, അബ്ദുറഹ്മാന്‍ ബാവ, ആഷിഖ് അലി ഇബ്രാഹിം, അംജദ് ഖാന്‍ റശീദി സംബന്ധിച്ചു.


ജോര്‍ജ് എം. തോമസ് എം.എല്‍.എ


തിരുവമ്പാടി: വികസനം വരുമ്പോള്‍ അത് മുടക്കാന്‍ വേണ്ടി വിവാദം സൃഷ്ടിക്കാന്‍ മാത്രമായി കേരളത്തില്‍ ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജോര്‍ജ് എം. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവമ്പാടിയില്‍ വിമാനത്താവള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ചിലര്‍ ഇരുവഴഞ്ഞിപ്പുഴയെ നശിപ്പിക്കാന്‍ സമ്മതിക്കില്ല, നാടിന്റെ ഗ്രാമീണതയും പരിസ്ഥിതിയും നശിപ്പിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. വികസനത്തിനെതിരേ കൊടി പിടിക്കുന്ന സംഘം എല്ലാ കാലത്തുമുണ്ട്. പറയുന്നവര്‍ എന്തും പറയട്ടെ, അവരുടെ പുറകെ പോകലല്ല തന്റെ പണിയെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
നാടിന്റെ വികസന പ്രശ്‌നങ്ങള്‍ അധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സുപ്രഭാതത്തിന്റെ സെമിനാറിനു കഴിഞ്ഞിട്ടുണ്ട്. വിമാനത്താവളത്തെ കുറിച്ച് അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത് ശരിയല്ല. 2020ഓടെ തിരുവമ്പാടിയില്‍നിന്ന് വിമാനം പറക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ ഇപ്പോള്‍ കഴിയില്ല. കാരണം ഇതിനുപിന്നില്‍ സാങ്കേതികമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇതു യാഥാര്‍ഥ്യമാക്കാനുള്ള തുടക്കത്തിന്റെ ഭാഗമായി ഇപ്പോഴത്തെ നടപടികള്‍ കാണണം. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം സംബന്ധിച്ച സാധ്യതാ പഠനത്തിന് ഇതുവരെ ആരേയും നിയോഗിച്ചിട്ടില്ല.
മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ നല്‍കിയ നിവേദനം സംസ്ഥാന സര്‍ക്കാര്‍ കലക്ടര്‍മാര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ പദ്ധതി സ്ഥലം സന്ദര്‍ശിക്കുകയും സൈറ്റ് പദ്ധതിക്ക് അനുയോജ്യമാണെന്ന് അറിയിക്കുകയും ചെതിട്ടുണ്ട്. അനുകൂലമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ മുഖാന്തരം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചാല്‍ യഥാസമയം അനുമതി കിട്ടും. അതിനു രാഷ്ട്രീയപരമായ അഭിപ്രായ സമന്വയം വേണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളെ കൊണ്ട് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യം തിരുവമ്പാടിയില്‍ ഒരു വിമാനത്താവളം അനിവാര്യമാണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള സാഹചര്യവും പൊതുബോധവും സൃഷ്ടിക്കണമെന്നും സര്‍വതല സ്പര്‍ശിയായ വികസനത്തിലൂടെ മാത്രമെ അതു സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago