ഗ്രീന്‍ പ്രോട്ടോക്കോളുമായി കൊടുങ്ങല്ലൂര്‍ നഗരസഭ
കൊടുങ്ങല്ലൂര്‍: മണ്ണും ജലവും സംരക്ഷിക്കുന്നതിന് ഗ്രീന്‍ പ്രോട്ടോക്കോളുമായി കൊടുങ്ങല്ലൂര്‍ നഗരസഭ.നഗര പരിധിയില്‍ നടത്തുന്ന പരിപാടികള്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നതിന് നഗരസഭ തീരുമാനിച്ചു.
നഗരസഭ പ്രദേശത്ത് നടത്തുന്ന സദ്യകള്‍, കുടുംബ റസിഡന്‍സ് സമ്മേളനങ്ങള്‍ ,വിവാഹ സല്‍ക്കാരങ്ങള്‍, പാര്‍ട്ടികള്‍, എന്നിവയക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാകും. പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ വാഴയില എന്നിവയ്ക്ക് പകരം സ്റ്റീല്‍ ഗ്ലാസുകള്‍, സ്റ്റീല്‍ പ്ലേറ്റുകള്‍, സെറാമിക് പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കുക.
മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നല്‍കുന്നതിന് പകരം സ്റ്റീല്‍ ചില്ല് ഗ്ലാസുകളില്‍ നല്‍കുക. ഡെക്കറേഷന് പ്ലാസ്റ്റിക് സാമഗ്രികള്‍ക്ക് പകരം പൂക്കള്‍, ഇല തുടങ്ങിയ പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണി സഞ്ചി, ഫ്ളക്സിന് പകരം തുണി പേപ്പര്‍ ബാനറുകള്‍ എന്നിവ ഉപയോഗിക്കുക. ഒരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നഗരസഭ മുന്നോട്ട് വയ്ക്കുന്നതെന്ന് ചെയര്മാന് കെ.ആര് ജൈത്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."