HOME
DETAILS

മുത്തലാഖ്: നിയമപോരാട്ടം തുടരും: സമസ്ത

  
backup
December 28, 2018 | 1:35 PM

legal-fighting-will-continue-samastah



കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍ വല്‍ക്കരിക്കാനുള്ള നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിയമപോരാട്ടം തുടരുമെന്ന് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ബില്ലിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നത്.

മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റിഷന്‍ 1248 ഓഫ് 2018 പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശം പ്രത്യേകം പ്രസ്താവ്യമാണ്. ഓര്‍ഡിനന്‍സ് നിയമമാകുന്ന പക്ഷം സമസ്തക്കു വീണ്ടും നീതി പീഠത്തെ സമീപിക്കാമെന്നും സമസ്തയുടെ വാദങ്ങള്‍ പ്രസക്തമാണെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചിരുന്നു. മുത്തലാഖ് ബില്ലിനെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും നിലകൊണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ബില്ല് പാസ്സാകാതിരിക്കാന്‍ മതേതര പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും ബില്ലിനെതിരെ ഒന്നിച്ച് പോരാടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  2 days ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  2 days ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  2 days ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  2 days ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  2 days ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  2 days ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  2 days ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  2 days ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  2 days ago