ഹിപ്പോ കാംപസ് ലീഡേഴ്‌സ് സമ്മിറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും
പട്ടാമ്പി: വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്്‌ലാമിക് കോംപ്ലക്‌സ് വിദ്യാര്‍ഥി സംഘടന നാദിയക്കുകീഴില്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ഇസ്‌ലാം മത കലാലയങ്ങളില്‍ നിന്നുള്ള മികച്ച വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായുള്ള സംസ്ഥാന തല ചാംപ്യന്‍ഷിപ്പ് 'ഹിപ്പോ കാംപസ് ദി സ്‌റ്റേറ്റ് ചാംപ്യന്റെ' ആദ്യ ഘട്ടമായ ലീഡേഴ്‌സ് മീറ്റിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും.
കാംപസ് ഹംഗാമ, ഇന്റര്‍കൊളീജിയറ്റ് മീറ്റ്, ഗ്രാന്റ് ഫിനാലെ എന്നീ മൂന്ന് വിഭാഗങ്ങളിലായി വിദ്യാര്‍ഥികളുടെ പൊതു വിജ്ഞാനം, ഭാഷ (അറബി, ഇംഗ്ലീഷ്, മലയാളം), എഴുത്ത്, അവതരണം, മത വിഷയങ്ങള്‍ എന്നീ മേഖലകളിലെ ക്ഷമത വിലയിരുത്തപ്പെടുന്ന മത്സരത്തില്‍ യഥാക്രമം 25000, 12000, 8000 രൂപ സമ്മാനത്തുകയായി നല്‍കപ്പെടുന്നു.
ചാംപ്യന്‍ഷിപ്പിന് മുന്നോടിയായ ലീഡേഴ്‌സ് സമ്മിറ്റ് 17ന് വല്ലപ്പുഴ ദാറുന്നജാത്തില്‍ നടത്തപ്പെടും. രാവിലെ ഒന്‍പതു മുതല്‍ ആരംഭിക്കുന്ന സമ്മിറ്റിന് ഹിപ്പോ കാംപസ് ഗുഡ് വില്‍ അംബാസഡര്‍ കൂടിയായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. നാലുസെഷനുകളിലായാണ് സമ്മിറ്റ് സംഘടിപ്പിക്കപ്പെടുക. ആദ്യസെഷന്‍ ൗിശളീൃശൗാലല േമഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ മേധാവി ഡോ. സുബൈര്‍ ഹുദവി ലീഡ് ചെയ്യും.
കാംപസ് സംഘാടകരുടെ ഭാവിയെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യും. രണ്ടാം സെഷന്‍ ഹിപ്പോ കാംപസ് ലോഗോ എന്‍ലൈറ്റ്‌മെന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇന്‍ട്രൊഡക്ഷന്‍ സെഷന് പ്രോഗ്രാം കണ്‍വീനര്‍ വി.എച്ച് മുഹ്‌സിന്‍ മണ്ണാര്‍ക്കാട് ലീഡ് ചെയ്യും. വൈകുന്നേരം നാലു വരെ നീണ്ടുനില്‍ക്കുന്ന സമ്മിറ്റിന്റെ അവസാന സെഷനില്‍ പ്രമുഖ ട്രെയ്‌നറും ഇകഏക കോര്‍ പേഴ്‌സണുമായ എ.പി നിസാം വീം ീേ യല മ ഴീീറ ാൗഹെശാ ഹലമറലൃ എന്ന ടോപിക് കേന്ദ്രീകരിച്ച് സംസാരിക്കും. ലീഡേഴ്‌സ് സമ്മിറ്റില്‍ കേരളത്തിലെ ഓരോ ഇസ്‌ലാമിക സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥി സംഘടനയുടെ മൂന്ന് പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷനായി സ്ഥാപനത്തിന്റെയും പ്രതിനിധികളുടെയും പേരും കോണ്‍ടാക്റ്റ് നമ്പറും വശുുീരമാുൗരൈ@ഴാമശഹ.രീാ എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്. ഫോണ്‍: 9895 118 114, 9539 149 456.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."