HOME
DETAILS
MAL
മുറിവേറ്റ് അലഞ്ഞുതിരിഞ്ഞ നായക്ക് കൗണ്‍സിലര്‍ രക്ഷകനായി
backup
August 14 2017 | 04:08 AM
വട്ടിയൂര്‍ക്കാവ്: മുറിവേറ്റ് അലഞ്ഞുതിരിഞ്ഞു നടക്കുകയും ഒടുവില്‍ കുലശേഖരം പി.എച്ച്.സിക്കു മുന്നില്‍ അഭയം പ്രാപിക്കുകയും ചെയ്ത നായയ്ക്ക് വാര്‍ഡ് കൗണ്‍സിലര്‍ രക്ഷകനായി. കൊടുങ്ങാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍ ആണ് നായയ്ക്ക് രക്ഷകനായത്.
കഴിഞ്ഞദിവസം പകല്‍സമയം മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് വാലാകെ രക്തമൊലിപ്പിച്ച് നടന്ന നായയാണ് പി.എച്ച്.സി പരിസരത്ത് എത്തിയത്. നായയ്ക്ക് എങ്ങനെയാണ് മുറിവേറ്റതെന്നു വ്യക്തമല്ല. ശരീരവേദന കലശലായതോടെ ആശുപത്രിയിലെത്തിയ ആള്‍ക്കാരെ ആക്രമിക്കാനും നായ മുതിര്‍ന്നു.
ഒടുവില്‍ കൗണ്‍സിലറുടെ ശ്രമഫലമായി നായയെ പിടികൂടിയശേഷം മലയിന്‍കീഴിലുള്ള പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയ്ക്കു കൈമാറുകയായിരുന്നു. നായ സുഖംപ്രാപിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."